പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു'; അമിത് ഷാ

  1. Home
  2. National

പഹൽഗാം ഭീകരാക്രമണത്തിലെ സൂത്രധാരൻ ഉൾപ്പെടെ മൂന്ന് ഭീകരരെ വധിച്ചു'; അമിത് ഷാ

amith sha


ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരൻ സുലൈമാൻ ഉൾപ്പെടെ മൂന്ന് ഭീകരരെ സൈന്യം വധിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ലോക്സഭയിൽ അറിയിച്ചു. 'ഓപ്പറേഷൻ മഹാദേവ്' എന്ന ദൗത്യത്തിലൂടെയാണ് ഭീകരർക്കെതിരായ നീക്കം സൈന്യം നടത്തിയത്. ഭീകരിൽനിന്ന് പഹൽഗാമിൽ ഉപയോഗിച്ച ആയുധങ്ങളും പിടിച്ചെടുത്തു.ഫോറൻസിക് പരിശോധനയിൽ ആയുധങ്ങൾ തിരിച്ചറിഞ്ഞു. താൻ സംസാരിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അമിത് ഷാ പറഞ്ഞു.