അനധികൃത യാത്ര ചെയ്തവരിൽ നിന്നും ഒരു കോടി പിഴ ഈടാക്കി മൂന്ന് റൈയിൽവേ ഉദ്യോ​ഗസ്ഥർ

  1. Home
  2. National

അനധികൃത യാത്ര ചെയ്തവരിൽ നിന്നും ഒരു കോടി പിഴ ഈടാക്കി മൂന്ന് റൈയിൽവേ ഉദ്യോ​ഗസ്ഥർ

train


അനധികൃതമായി യാത്ര ചെയ്ത ആളുകളിൽ നിന്നും ഒരു കോടിയിലേറെ രൂപ പിഴ ഈടാക്കി മൂന്ന് റൈയിൽവേ ഉദ്യോ​ഗസ്ഥർ. ചെന്നൈ ഡിവിഷനിലെ ഡെപ്യൂട്ടി ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ എസ് നന്ദകുമാർ, ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റോസ്‌ലിൻ ആരോഗ്യ മേരി, സീനിയർ ടിക്കറ്റ് എക്സാമിനർ ശക്തിവേൽ എന്നീ മൂന്ന് ടിക്കറ്റ് പരിശോധകരാണ് പിഴ ഈടാക്കിയത്. 2022 ഏപ്രിൽ 1 മുതൽ 2023 മാർച്ച് 16 വരെയുള്ള കാലയളവിൽ മെയിൽ, സബർബൻ, പാസഞ്ചർ, എക്സ്പ്രസ് തുടങ്ങിയ തീവണ്ടികളിൽ അനധികൃതമായി യാത്ര ചെയ്തവരെ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കിയ ഉദ്യോ​ഗസ്ഥനാണ് നന്ദകുമാർ. 27,787 കേസുകളിൽ നിന്നായി 1.55 കോടി രൂപയാണ് ഇദ്ദേഹം പിഴയായി ഈടാക്കിയത്. ഏറ്റവും കൂടുതൽ പിഴ ഈടാക്കിയതിനുള്ള ദക്ഷിണ റെയിൽവേയുടെ ഒട്ടേറെ പുരസ്‌കാരങ്ങൾ നന്ദകുമാറിന് ലഭിച്ചിട്ടുണ്ട്.

1.10 കോടി രൂപ പിഴ ഈടാക്കിയ ദക്ഷിണ റെയിൽവേയുടെ ഉദ്യോ​ഗസ്ഥനായ ശക്തിവേൽ ആണ് രണ്ടാം സ്ഥാനത്ത്. ബാസ്കറ്റ്ബോൾ താരം കൂടിയാണ് ഇദ്ദേഹം. ഇന്ത്യൻ റെയിൽവേയിലെ ടിക്കറ്റ് പരിശോധകരിൽ ഏറ്റവും കൂടുതൽ തുക പിഴ ഈടാക്കിയ വനിതയാണ് ചീഫ് ടിക്കറ്റ് ഇൻസ്പെക്ടർ റോസ്‌ലിൻ ആരോഗ്യ മേരി. 1.03 കോടി രൂപയാണ് പിഴയായി ഇതുവരെ റോസ്‌ലിൻ ഈടാക്കിയത്.