ബന്ദിപ്പൂർ വനത്തിൽ ആനയെ പ്രകോപിപ്പിച്ചു; വിശാഖപട്ടണം സ്വദേശികളിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി

  1. Home
  2. National

ബന്ദിപ്പൂർ വനത്തിൽ ആനയെ പ്രകോപിപ്പിച്ചു; വിശാഖപട്ടണം സ്വദേശികളിൽനിന്ന് 25,000 രൂപ പിഴ ഈടാക്കി

bandipur

ബന്ദിപ്പൂർ വനത്തിൽ ആനയെ പ്രകോപിപ്പിച്ച ആന്ധ്ര വിശാഖപട്ടണം സ്വദേശികളിൽനിന്ന് 25,000 രൂപ പിഴ ഈടാക്കിയതായി വനംവകുപ്പ്. ദേശീയപാത മുറിച്ചു കടക്കുകയായിരുന്ന ആനയെ ദേഷ്യം പിടിപ്പിക്കുന്നതിന്റെയും ആന ഓടിച്ചപ്പോൾ രക്ഷപ്പെടാൻ കാറിൽ കയറുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തത്. വനപാതയിൽ വാഹനം നിർത്തുന്നവരിൽ നിന്ന് 1000 രൂപയാണ് സാധാരണ പിഴയായി ഈടാക്കുന്നത്.