പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര; യാത്രാലക്ഷ്യം പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പിലെത്താൻ

  1. Home
  2. National

പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര; യാത്രാലക്ഷ്യം പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പിലെത്താൻ

police

പൊലീസിന്റെ സ്റ്റിക്കർ പതിച്ച വാഹനത്തിൽ ചെന്നൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര ചെയ്ത തമിഴ്‌നാട് സ്വദേശിയും സംഘവും കസ്റ്റഡിയിൽ. തമിഴ്‌നാട് സ്വദേശി സാദിഖ് പാഷയും സംഘവും ആണ് പൊലീസിന്റെ കസ്റ്റഡിയിലായത്

സംഘം സഞ്ചരിച്ച കാറിൽ പൊലീസ് എന്ന് ഇംഗ്ലീഷ് സ്റ്റിക്കറാണ് ഒട്ടിച്ചിരുന്നത്. പിണങ്ങിക്കഴിഞ്ഞിരുന്ന ഭാര്യയുമായി ഒത്തുതീർപ്പ് ചർച്ചയ്ക്ക് എത്തിയതായിരുന്നു ഇയാൾ. എന്നാൽ ഭാര്യയുമായുള്ള അനുനയ ചർച്ച ഫലം കണ്ടില്ല. ഭാര്യ ബഹളം ഉണ്ടാക്കിയതോടെ വട്ടിയൂർക്കാവ് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടർന്നാണ് വാഹനത്തിലെ പൊലീസ് സ്റ്റിക്കർ വട്ടിയൂർക്കാവ് പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്. വട്ടിയൂർക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്.