ത്രിഭാഷാ പഠനം; മാർഗനിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

  1. Home
  2. National

ത്രിഭാഷാ പഠനം; മാർഗനിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ

cbse


ത്രിഭാഷാ പഠനവുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കി സിബിഎസ്ഇ. പുതിയ അധ്യയന വർഷം മുതൽ ഒൻപതാം ക്ലാസ് വിദ്യാർഥികൾക്ക് മൂന്ന് ഭാഷകളുടെ പഠനം നിർബന്ധമാകും.

എന്നാൽ ഈ വർഷത്തെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ മൂന്നാം ഭാഷ ഉൾപ്പെടുത്തില്ല. സ്കൂൾ തലത്തിലെ ഇന്റേണൽ പരീക്ഷകൾക്ക് ശേഷം അടുത്ത അധ്യയന വർഷം മുതൽ മാത്രമായിരിക്കും പത്താം ക്ലാസിലെ മൂന്നാം ഭാഷാ പരീക്ഷ നടപ്പാക്കുക.

ഒൻപതാം ക്ലാസിൽ മൂന്ന് ഭാഷകളിൽ ഏതെങ്കിലും ഒന്നിൽ പരാജയപ്പെട്ട വിദ്യാർഥികൾക്ക് പത്താം ക്ലാസിലേക്ക് പ്രവേശനം അനുവദിക്കും. എന്നാൽ പത്താം ക്ലാസ് പഠന കാലയളവിൽ ആ വിഷയത്തിൽ വിജയിക്കേണ്ടത് നിർബന്ധമാണ്.

പത്താം ക്ലാസ് പാസ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിന് മൂന്ന് ഭാഷകളിലും  വിദ്യാർത്ഥികൾ മൂന്ന് പാസാവേണ്ടത് നിർബന്ധമാണ് എന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയിൽ പരാജയപ്പെടുന്ന വിദ്യാർഥികൾക്ക് ഫലം പ്രഖ്യാപിക്കുന്നതിന് മുൻപ് പുനർമൂല്യനിർണയത്തിനുള്ള അവസരവും ലഭിക്കും