ട്വിഷ ശർമയുടെ മരണം ;ഭർത്താവ് കോടതിയിൽ കീഴടങ്ങി

  1. Home
  2. National

ട്വിഷ ശർമയുടെ മരണം ;ഭർത്താവ് കോടതിയിൽ കീഴടങ്ങി

IMAGE


മധ്യപ്രദേശിലെ നോയ്ഡ സ്വദേശി ട്വിഷ ശർമ മരണപ്പെട്ട സംഭവത്തിൽ ഭർത്താവ് സമർഥ് സിങ് പൊലീസിന് മുന്നിൽ കീഴടങ്ങി. സ്ത്രീധന പീഡനത്തെ തുടർന്നാണ് ട്വിഷയുടെ മരണമെന്ന് ആരോപിച്ച് സമർഥിനും കുടുംബാംഗങ്ങൾക്കുമെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.അഭിഭാഷകനായ സമർഥ് സിങ് ജബൽപുർ കോടതിയിൽ എത്തിയാണ് കീഴടങ്ങിയത്. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതിയിൽ നൽകിയിരുന്ന മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച ശേഷമാണ് സമർഥ് കോടതിയിൽ കീഴടങ്ങിയത്. ഭോപ്പാൽ കോടതിയിൽ കീഴടങ്ങാൻ ആവശ്യപ്പെട്ടതിനു പിന്നാലെ സമർഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ട്വിഷയുടെ മരണത്തിന് പത്ത് ദിവസങ്ങൾക്ക് ശേഷമാണ് സമർഥ് കീഴടങ്ങുന്നത്.കേസിൽ അന്വേഷണം തുടരുകയാണെന്നും മറ്റ് കുടുംബാംഗങ്ങളുടെ പങ്ക് ഉൾപ്പെടെ പൊലീസ് പരിശോധിച്ചുവരികയാണെന്നും അധികൃതർ അറിയിച്ചു.