പഞ്ചാബിൽ ഇരട്ട സ്‌ഫോടനം; എൻഐഎ അന്വേഷണം ആരംഭിച്ചു, അമൃത്സറിൽ സുരക്ഷ ശക്തമാക്കി

  1. Home
  2. National

പഞ്ചാബിൽ ഇരട്ട സ്‌ഫോടനം; എൻഐഎ അന്വേഷണം ആരംഭിച്ചു, അമൃത്സറിൽ സുരക്ഷ ശക്തമാക്കി

nia officials


പഞ്ചാബിലെ ഇരട്ട സ്‌ഫോടനത്തിൽ എൻഐഎ അന്വേഷണം ആരംഭിച്ചു.അന്വേഷണ ഉദ്യോഗസ്ഥർ സ്‌ഫോടന സ്ഥലം സന്ദർശിച്ചു. സ്‌ഫോടനം നടന്ന അമൃത്സറിൽ ഫോറൻസിക് തെളിവുകളടക്കം എൻഐഎ സംഘം ശേഖരിക്കും. ജലന്ധറിലെ സ്‌ഫോടനത്തിൽ പരിക്കേറ്റ ഡെലിവറി ജീവനക്കാരനെ അന്വേഷണസംഘം ചോദ്യം ചെയ്യും. സംഭവസ്ഥലത്തുനിന്ന് ഫൊറൻസിക് സയൻസ് ലബോറട്ടറി സംഘം ശേഖരിച്ച സാംപിളുകൾ വിശദ പരിശോധനയ്ക്കായി അയച്ചു.

സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തിൽ അമൃത്സറിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വിവിധ മേഖലകളിൽ സഞ്ചാര നിയന്ത്രണവും കർശനമായ നിരീക്ഷണവും ഏർപ്പെടുത്തി.ജലന്ധറിലെ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഖലിസ്ഥാൻ ലിബറേഷൻ ആർമി ഏറ്റെടുത്തതായി പഞ്ചാബ് പൊലീസ് അറിയിച്ചു.

അതേസമയം, സംഭവത്തിന് പിന്നിൽ ബിജെപി ആണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ ആരോപിച്ചു.ഇന്നലെ രാത്രിയാണ് ജലന്ധറിലും അമൃത്സറിലും പൊട്ടിത്തെറിയുണ്ടായത്. ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് സമീപം ഇരുചക്രവാഹനം പൊട്ടിത്തെറിക്കുകയായിരുന്നു. അമൃത്സറിൽ ഖാസ കരസേന ക്യാമ്പിന് സമീപത്തും സ്‌ഫോടനം റിപ്പോർട്ട് ചെയ്തു