ഡൽഹിയിൽ കെട്ടിടം തകർന്ന് മൂന്നുവയസുള്ള കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു; എട്ടുപേരെ രക്ഷപ്പെടുത്തി

  1. Home
  2. National

ഡൽഹിയിൽ കെട്ടിടം തകർന്ന് മൂന്നുവയസുള്ള കുട്ടി ഉൾപ്പെടെ രണ്ടുപേർ മരിച്ചു; എട്ടുപേരെ രക്ഷപ്പെടുത്തി

delhi


വടക്കുകിഴക്കൻ ഡൽഹിയിലെ സീമാപുരിയിൽ അഞ്ചുനില കെട്ടിടത്തിന്റെ മുൻഭാഗം തകർന്നുവീണ് മൂന്നുവയസുള്ള കുട്ടിയുൾപ്പെടെ രണ്ടുപേർ മരിച്ചു. അപകടത്തിൽപ്പെട്ട എട്ടുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ദുരന്തമുണ്ടായത്. അഞ്ച് പേരെക്കൂടി കാണാനില്ലെന്ന് പ്രദേശവാസികൾ വ്യക്തമാക്കിയതിനെ തുടർന്ന് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

അപകടത്തെ തുടർന്ന് സീമാപുരി ഗോൾചക്കർ, ഡി.എൽ.എഫ് ഭോപുര റോഡുകളിൽ ഡൽഹി ട്രാഫിക് പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കെട്ടിടം തകർന്നതിന്റെ കാരണം വ്യക്തമല്ലെങ്കിലും, കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ ഉണ്ടായ ഭൂചലനത്തെ തുടർന്ന് അനുഭവപ്പെട്ട പ്രകമ്പനങ്ങളിൽ കെട്ടിടത്തിന് വിള്ളൽ വീണിരുന്നതായി നാട്ടുകാർ പറയുന്നു. സംഭവത്തിൽ വിശദമായ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു.