പ്രധാനമന്ത്രി പങ്കെടുക്കേണ്ട വേദിയിൽ തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേർ കസ്റ്റഡിയിൽ

  1. Home
  2. National

പ്രധാനമന്ത്രി പങ്കെടുക്കേണ്ട വേദിയിൽ തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേർ കസ്റ്റഡിയിൽ

pm modi


മുംബൈയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കേണ്ട വേദിയിൽനിന്ന് തോക്കും വ്യാജ തിരിച്ചറിയൽ കാർഡുകളുമായി രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാന്ദ്ര കുർള കോംപ്ലക്‌സിലെ നിത മുകേഷ് അംബാനി കൾചറൽ സെന്ററിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിന്റെ വേദിയിൽനിന്നാണ് ഇരുവരെയും പിടികൂടിയത്. വൈകിട്ട് പ്രധാനമന്ത്രി പരിപാടി ഉദ്ഘാടനം ചെയ്യാനിരിക്കെയാണ് സംഭവം.

കസ്റ്റഡിയിലെടുത്ത ഒരാൾ രോഹൻ പരേഖ് (24) ആണെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉദ്യോഗസ്ഥനാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ പരിശോധനയിൽ ഇയാളുടെ കൈവശമുണ്ടായിരുന്നത് വ്യാജ തിരിച്ചറിയൽ കാർഡാണെന്ന് കണ്ടെത്തി.

കസ്റ്റഡിയിലെടുത്ത രണ്ടാമത്തെ വ്യക്തിയുടെ പേര് പൊലീസ് പുറത്തുവിട്ടിട്ടില്ല. ഇരുവരെയും മുംബൈ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇരുവരുടെയും മൊബൈൽ ഫോണുകളും തിരിച്ചറിയൽ രേഖകളും പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. അന്വേഷണം മുംബൈ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.