മാവോയിസ്റ്റ് രൂപേഷ്, ഹര്‍ജി പിൻവലിക്കാൻ കേരളത്തിന് കേന്ദ്രം അനുമതി

  1. Home
  2. National

മാവോയിസ്റ്റ് രൂപേഷ്, ഹര്‍ജി പിൻവലിക്കാൻ കേരളത്തിന് കേന്ദ്രം അനുമതി

roopesh


മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ കേസുകളിൽ യുഎപിഎ പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി പിൻവലിക്കാൻ സുപ്രീംകോടതി അനുവദിച്ചു. ജസ്റ്റിസ് എംആർ ഷാ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പിൻവലിക്കാൻ അനുമതി നൽകിയത്.

നേരത്തെ ഹർജി പരിഗണിച്ചപ്പോൾ പിൻവലിക്കാനുളള കാരണം വ്യക്തമാക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു.  നിയമപരമായ വിഷയങ്ങൾ മാത്രമേ ഹർജിയിൽ ഉന്നയിച്ചിരുന്നുള്ളൂവെന്നും , സുപ്രീംകോടതി തന്നെ ഇക്കാര്യത്തിൽ നേരത്തെ വ്യക്തത വരുത്തിയുണ്ടെന്നും സർക്കാരിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത വ്യക്തമാക്കി.

യുപിഎ പുനസ്ഥാപിക്കണമെന്ന് കേരളം നേരത്തെ ശക്തമായി ആവശ്യപ്പെട്ടതുകൊണ്ടാണ് കക്ഷികൾക്ക് നോട്ടീസയച്ചതെന്നും കോടതി വ്യക്തമാക്കി.