സനാതന ധര്‍മ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഉദയനിധി

  1. Home
  2. National

സനാതന ധര്‍മ പരാമര്‍ശത്തില്‍ വിശദീകരണവുമായി ഉദയനിധി

udayanidhi


തമിഴ്നാട് നിയമസഭയില്‍ സനാതന ധര്‍മ്മം ഉന്മൂലനം ചെയ്യുന്നതിനെക്കുറിച്ച് നടത്തിയ പരാമര്‍ശം വിവാദമായ സാഹചര്യത്തില്‍ വിശദീകരണവുമായി ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ രംഗത്ത്. ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജാതിവ്യവസ്ഥ ഇല്ലാതാക്കുന്ന കാര്യമാണ് ഉദ്ദേശിച്ചത്. ജനങ്ങളെ ഉന്നത ജാതിയെന്നും താഴ്ന്ന ജാതിയെന്നും തിരിക്കുന്ന ജാതിവ്യവസ്ഥ ഇല്ലാതാക്കുക എന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും ഉദയനിധി സ്റ്റാലിന്‍ വ്യക്തമാക്കി.ജാതിവ്യവസ്ഥ നിര്‍ത്തലാക്കുക എന്നതിനര്‍ത്ഥം ആരും ക്ഷേത്രത്തില്‍ പോകരുത് എന്നല്ല, മറിച്ച് ക്ഷേത്രങ്ങളില്‍ മാത്രമല്ല സമൂഹത്തിലും എല്ലാവര്‍ക്കും തുല്യ അവകാശങ്ങള്‍ ഉണ്ടായിരിക്കണം എന്നാണ് ഇതിനര്‍ത്ഥമെന്ന് എക്‌സ് പ്ലാറ്റ്‌ഫോമില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കിയത്. 'തമിഴ്നാട് നിയമസഭയില്‍ സംസാരിച്ചപ്പോള്‍, ജനങ്ങളെ ഭിന്നിപ്പിക്കുന്ന ജാതിവ്യവസ്ഥ ഇല്ലാതാക്കണമെന്ന് ഞാന്‍ പറഞ്ഞു. ഇതിന്റെ പേരില്‍ ചിലര്‍ എന്നെ വിമര്‍ശിക്കുന്നുണ്ട്. ഞാന്‍ ഭയപ്പെടുന്ന ഒരാളല്ല. ദ്രാവിഡ പ്രസ്ഥാനം രൂപപ്പെട്ടത് തന്നെ എതിര്‍പ്പുകളില്‍ നിന്നാണ്. ആ അര്‍ത്ഥത്തില്‍, ചെറിയൊരു വിശദീകരണം നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, ജനങ്ങളെ മേല്‍ജാതിയെന്നും കീഴ്ജാതിയെന്നും വിഭജിക്കുന്ന സമ്പ്രദായം അവസാനിപ്പിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു