യുജിസി-നെറ്റ് പുനഃപരീക്ഷാ ഫലം പ്രഖ്യാപിച്ചു
യുജിസി-നെറ്റ് ഇംഗ്ലീഷ്, കൊമേഴ്സ്, സോഷ്യോളജി എന്നീ വിഷയങ്ങളുടെ പുനഃപരീക്ഷ ഫലം ദേശീയ പരീക്ഷ ഏജൻസി പ്രഖ്യാപിച്ചു. പരീക്ഷാർഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലൂടെ സ്‌കോർ കാർഡ് ഡൗൺലോഡ് ചെയ്യാം.
ചോദ്യപേപ്പറുകളിൽ പിഴവുകളുണ്ടെന്ന പരാതിയെ തുടർന്നാണ് മൂന്ന് വിഷയങ്ങളിലും പുനഃപരീക്ഷ നടത്തിയത്. ഇംഗ്ലീഷിലും കൊമേഴ്സിലും സെപ്റ്റംബർ ഒൻപതിനും സോഷ്യോളജിയിൽ സെപ്റ്റംബർ പത്തിനുമായിരുന്നു പരീക്ഷ.
ജൂൺ 22 മുതൽ 30 വരെ 87 വിഷയങ്ങളിലാണ് യുജിസി-നെറ്റ് പരീക്ഷ നടത്തിയത്. എന്നാൽ പേപ്പറുകളിൽ പിഴവുകളുണ്ടെന്ന പരാതിയെ തുടർന്ന് മൂന്ന് വിഷയങ്ങളിൽ പുനഃപരീക്ഷ നടത്തുകയായിരുന്നു. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്), അസിസ്റ്റന്‍റ് പ്രൊഫസർ നിയമനം, പിഎച്ച്ഡി പ്രവേശനം എന്നിവയ്ക്കുള്ള യോഗ്യത നിർണയിക്കുന്നതിനാണ് നെറ്റ് പരീക്ഷ.
