ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ; ഡൽഹി പോലീസിന് സുപ്രീംകോടതിയുടെ നോട്ടീസ്

  1. Home
  2. National

ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ; ഡൽഹി പോലീസിന് സുപ്രീംകോടതിയുടെ നോട്ടീസ്

Umar khalid


ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഡൽഹി പൊലീസിന് നോട്ടീസ് അയച്ച് സുപ്രീംകോടതി. ജാമ്യാപേക്ഷയിൽ മറുപടി നൽകണമെന്ന് നിർദേശിച്ചാണ് നോട്ടീസ് നൽകിയത്. ജസ്റ്റിസുമാരായ എ.എസ് ബൊപ്പണ്ണയും ഹിമ കോഹ്‌ലിയും അടങ്ങുന്ന ബെഞ്ചാണ് ഹർജി പരിഗണിച്ചിരുന്നത്. 

കഴിഞ്ഞ വർഷം ജാമ്യം നിഷേധിച്ച ഡൽഹി ഹൈക്കോടതിയുടെ വിധി ചോദ്യം ചെയ്തായിരുന്നു ഉമർ ഖാലിദ് സുപ്രീംകോടതിയിൽ ഹർജി നൽകിയത്. ഉമർ ഖാലിദിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ഇന്ന് സുപ്രിംകോടതിയിൽ ഹാജരായി.

ഡൽഹി കലാപഗൂഢാലോചന കേസിൽ പ്രതിയായ ഉമർഖാലിദ് 2020 സെപ്തംബർ മുതൽ  ജയിലിലാണ്. ഉമറിന് ജാമ്യം നിഷേധിച്ചു കൊണ്ടുള്ള 2022 മാർച്ചിലെ  വിചാരണക്കോടതിയുടെ ഉത്തരവ് കഴിഞ്ഞ ഒക്ടോബറിൽ ഡൽഹി ഹൈക്കോടതി ശരിവെച്ചിരുന്നു.