‘ഉണങ്ങാത്ത മുറിവ്, മായാത്ത വേദന’; കരൂർ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ അനുസ്മരണവുമായി മുഖ്യമന്ത്രി വിജയ്

  1. Home
  2. National

‘ഉണങ്ങാത്ത മുറിവ്, മായാത്ത വേദന’; കരൂർ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തിൽ അനുസ്മരണവുമായി മുഖ്യമന്ത്രി വിജയ്

vijay


കരൂർ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട 41 പേരെ അനുസ്മരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കരൂർ ദുരന്തം ഉണങ്ങാത്ത മുറിവും മായാത്ത വേദനയുമാണെന്ന് സാമൂഹികമാധ്യമമായ എക്‌സിലെ (X) കുറിപ്പിലൂടെ അദ്ദേഹം പറഞ്ഞു. 2025 സെപ്റ്റംബർ 27-നാണ് കരൂരിൽ ടി.വി.കെ. റാലി നടന്നിടത്ത് ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തത്.

തന്റെ ജീവിതത്തിലും തമിഴ്‌നാട്ടിലെ ജനങ്ങളുടെ ഹൃദയങ്ങളിലും മായാത്ത മുറിവുണ്ടാക്കിയ ദുഃഖകരമായ ദിവസമായിരുന്നു അതെന്ന് വിജയ് കുറിപ്പിൽ ഓർത്തെടുത്തു. ഈ ദുരന്തം മരിച്ചവരുടെ കുടുംബങ്ങൾക്കും ടി.വി.കെ.ക്കും വാക്കുകൾക്ക് അതീതമായ വേദനയാണ് സമ്മാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്തരിച്ചവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ടാണ് വിജയ് തന്റെ അനുസ്മരണ കുറിപ്പ് അവസാനിപ്പിച്ചത്.