ബെംഗളൂരുവിൽ അനാശാസ്യ പ്രവർത്തനം; 10 യുവതികളടക്കം 12 ബംഗ്ലാദേശുകാർ പിടിയിൽ

  1. Home
  2. National

ബെംഗളൂരുവിൽ അനാശാസ്യ പ്രവർത്തനം; 10 യുവതികളടക്കം 12 ബംഗ്ലാദേശുകാർ പിടിയിൽ

police      


ബെംഗളൂരുവിൽ അനധികൃതമായി താമസിച്ചിരുന്ന 10 യുവതികളുൾപ്പെടെ 12 ബംഗ്ലാദേശ് സ്വദേശികളെ സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് പിടികൂടി. യുവതികളെ ഉപയോഗിച്ച് അനാശാസ്യ പ്രവർത്തനം നടത്തിയെന്ന വിവരത്തെ തുടർന്നായിരുന്നു നടപടി.

പരിശോധനയ്ക്കിടെ സംഘത്തിലുണ്ടായിരുന്ന സുഹാഗ് മൻസൂർ അലി (29), മുകുൾ (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിലായ 10 യുവതികളെ ബെംഗളൂരുവിലെ ഫോറിനേഴ്സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസിന് കൈമാറി. ഇവരെ ബംഗ്ലാദേശിലേക്ക് തിരിച്ചയക്കാനുള്ള നടപടികൾ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.ബാനസവാടി, ഹെന്നൂർ പൊലീസ് സ്റ്റേഷൻ പരിധികളിലായിരുന്നു പരിശോധന.

രണ്ടുമാസം മുമ്പ് പശ്ചിമ ബംഗാൾ അതിർത്തി വഴിയാണ് ഇവർ ഇന്ത്യയിലേക്ക് അനധികൃതമായി കടന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ബെംഗളൂരുവിൽ താമസിച്ചിരുന്ന സംഘം, യുവതികളുടെ ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ച് ആവശ്യക്കാരുമായി ബന്ധപ്പെട്ട് അനാശാസ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.