യുപിയിൽ കനത്ത മഴ; 13 മരണം, സ്‌കൂളുകൾ അടച്ചു

  1. Home
  2. National

യുപിയിൽ കനത്ത മഴ; 13 മരണം, സ്‌കൂളുകൾ അടച്ചു

rain up


കനത്ത മഴയ്ക്ക് പിന്നാലെ ഉത്തർപ്രദേശിലെ പത്തു ജില്ലകളിലും ഗുർഗാവിലും സ്‌കൂളുകൾ അടച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർ വർക്ക് ഫ്രം ഹോം സംവിധാനത്തിലേക്കു മാറി. ഡൽഹിയുടെ ചില ഭാഗങ്ങളിലും കനത്ത വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്. വിവിധയിടങ്ങളിൽ ഇടിമിന്നലേറ്റും വീടിന്റെ ഭിത്തി തകർന്നു വീണും 13 പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്. 11 പേർക്ക് പരുക്കേറ്റു. ഫിറോസാബാദ്, അലിഗഡ് എന്നിവിടങ്ങളിൽ ഉൾപ്പെടെ എല്ലാ സ്‌കൂളുകളും അടച്ചിരിക്കുകയാണ്. 

ഡൽഹിയിൽ രാവിലെ 8.30 മുതൽ വൈകിട്ട് അഞ്ചര വരെ 31.2 മില്ലീമീറ്റർ മഴയാണ് ലഭിച്ചത്. വിവിധയിടങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ പ്രധാന റോഡുകളിൽ ഗതാഗതം തടസപ്പെട്ടു. ഗുർഗാവിൽ വ്യാഴാഴ്ച 54 മില്ലീമീറ്റർ മഴയാണ് അനുഭവപ്പെട്ടത്. വസീരാബാദിൽ 60 മില്ലീമീറ്റർ മഴ പെയ്തു.