അദ്ധ്യാപകൻ പ്രണയം നിരസിച്ചു; മോർഫ് ചെയ്ത് നഗ്‌ന ചിത്രം പ്രചരിപ്പിച്ച് വിദ്യാർത്ഥിനി; അറസ്റ്റ്

  1. Home
  2. National

അദ്ധ്യാപകൻ പ്രണയം നിരസിച്ചു; മോർഫ് ചെയ്ത് നഗ്‌ന ചിത്രം പ്രചരിപ്പിച്ച് വിദ്യാർത്ഥിനി; അറസ്റ്റ്

ARREST


പരീക്ഷ പരിശീലനകേന്ദ്രത്തിലെ അദ്ധ്യാപകന്റെ മോർഫ് ചെയ്ത നഗ്‌നവീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ച യുവതി പിടിയിൽ. ആന്ധ്രാപ്രദേശിലാണ് സംഭവം. അദ്ധ്യാപകനും തെലങ്കാന ഹൈക്കോടതി അഭിഭാഷകനുമായ 32കാരന്റെ നഗ്‌ന ചിത്രമാണ് പ്രചരിപ്പിച്ചത്.

അറസ്റ്റിലായ 24കാരിക്ക് അദ്ധ്യാപകനോട് പ്രണയമായിരുന്നു. എന്നാൽ വിവാഹിതനായ അദ്ധ്യാപകൻ വിദ്യാർത്ഥിയുടെ പ്രണയം നിരസിച്ചു. ഇതിന്റെ പകയിലാണ് യുവതി കുറ്റം ചെയ്തത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ച ദൃശ്യങ്ങളിൽ അദ്ധ്യാപകന്റെ പതിനൊന്നും രണ്ടും വയസുള്ള കുട്ടികളുടെ ചിത്രങ്ങളും ഉൾപ്പെടുന്നുവെന്നാണ് വിവരം.

മാസങ്ങൾക്ക് മുൻപാണ് യുവതി ഇയാൾ ഫാക്കൽറ്റി മെമ്പറായ പരിശീലനകേന്ദ്രത്തിൽ എത്തുന്നത്. പ്രണയം നിരസിച്ചതിന് പിന്നാലെ യുവതി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും അദ്ധ്യാപകന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ എടുത്ത് മോർഫ് ചെയ്ത് വ്യാജ അക്കൗണ്ടുകൾ വഴി പ്രചരിപ്പിക്കുകയായിരുന്നു.സിവിൽ സർവീസ് കോച്ചിംഗ് സെന്ററുകൾ, ഹൈക്കോടതിയുടെ ഔദ്യോഗിക പേജ് തുടങ്ങിയ ഇടങ്ങളിലും നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നു.