'പൂച്ചയെ മോഷ്ടിച്ചെന്ന് സംശയം'; അയല്‍വാസിയുടെ 30 പ്രാവുകളെ യുവാവ് വിഷം കൊടുത്ത് കൊന്നു

  1. Home
  2. National

'പൂച്ചയെ മോഷ്ടിച്ചെന്ന് സംശയം'; അയല്‍വാസിയുടെ 30 പ്രാവുകളെ യുവാവ് വിഷം കൊടുത്ത് കൊന്നു

cat


തന്‍റെ പൂച്ചയെ മോഷ്ടിച്ചെന്ന് സംശയത്തില്‍ അയല്‍വാസിയുടെ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവാവ്. ഉത്തര്‍ പ്രദേശിലെ താന സദർ ബസാറിലാണ് സംഭവം. മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. താന സദർ ബസാറിലെ മൊഹല്ല അമൻസായില്‍ താമസിക്കുന്ന ആബിദ് എന്ന യുവാവാണ് തന്‍റെ അയല്‍വാസിയായ അലിയുടെ പ്രാവുകളെ കൂട്ടത്തോടെ കൊന്നൊടുക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.

ആബിദിന്‍റെ വളര്‍ത്തു പൂച്ചയെ അടുത്തിടെ കാണാതായിരുന്നു. പൂച്ചയെ അലി കൊലപ്പെടുത്തിയെന്നാണ് ആബിദ് കരുതിരിയിരുന്നത്. ഇതിന്‍റെ പ്രതികാരമായാണ് ഇയാള്‍ പ്രാവുകളെ വിഷം കൊടുത്ത് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. പക്ഷി സ്നേഹിയായ അലിയുടെ വീട്ടില്‍ 78 ഓളം പ്രാവുകളുണ്ട്. ഇതില്‍ 30 പ്രാവുകളാണ് വിഷം ഉള്ളില്‍ ചെന്ന് ചത്തത്. പ്രാവുകള്‍ക്കുള്ള തീറ്റയില്‍ ആബിദ് വിഷം കലര്‍ത്തിയതാണെന്നാണ് പ്രാഥമിക വിവരം.
 
വിഷം ഉള്ളില്‍ ചെന്ന് നിരവധി പ്രാവുകള്‍ ഗുരുതരാവസ്ഥയിലാണ്. പ്രാവുകള്‍ കൂട്ടത്തോടെ ചത്തതോടെ സംശയം തോന്നിയ അലി തീറ്റ പരിശോധിച്ചപ്പോഴാണ് വിഷം കലര്‍ന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണച്ചിലാണ് ആബിദാണ് പ്രാവുകള്‍ക്കുള്ള തീറ്റയില്‍ വിഷം കലര്‍ത്തിയതെന്ന് കണ്ടെത്തിയത്. ഇതോടെ ആബിദിനും രണ്ട് കൂട്ടാളികള്‍ക്കുമെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.  ചത്ത പ്രാവുകളെ പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി  അഡീഷണൽ പൊലീസ് സൂപ്രണ്ട്  സഞ്ജയ് കുമാർ പറഞ്ഞു. അതിനിടെ അലിയുടെ കാണാതായ  പൂച്ച തിരിച്ചെത്തി.