ഉത്തരാഖണ്ഡിൽ ട്രക്കിംങ് സംഘത്തിന് വഴി തെറ്റി, 2 മലയാളികളടക്കം 5 പേർ മരിച്ചു

  1. Home
  2. National

ഉത്തരാഖണ്ഡിൽ ട്രക്കിംങ് സംഘത്തിന് വഴി തെറ്റി, 2 മലയാളികളടക്കം 5 പേർ മരിച്ചു

death


ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റി രണ്ട് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേർ മരിച്ചു.  ഉത്തരകാശി ജില്ലയിലെ സഹസ്ത്ര താലിലേക്ക് ട്രെക്കിംഗിന് പോയ 22 അംഗ സംഘമാണ് മോശം കാലാവസ്ഥയെ തുടർന്ന് വഴിതെറ്റിയത്. ഇതിിൽ  അഞ്ച് പേരാണ് മരിച്ചത്. ബെംഗളൂരു ജക്കൂരില്‍ താമസിക്കുന്ന കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകര്‍(71), പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി വി.കെ സിന്ധു (45) എന്നിവരുടേതടക്കം 5 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. 

വഴി തെറ്റിപ്പോയ നാലുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 13 പേരെ ബുധനാഴ്ച വൈകുന്നേരത്തോടെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കര്‍ണാടക മൗണ്ടനറിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് 22 സംഘം ട്രക്കിങിനു പോയത്.  മരിച്ച സിന്ധു ഡെല്ലില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറാണ്. ആശ സുധാകര്‍ എസ്ബിഐയില്‍ നിന്നു സീനിയര്‍ മാനേജറായി വിരമിച്ചയാളാണ്.