'കടുത്ത നെഞ്ചുവേദന'; ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ എയിംസിൽ പ്രവേശിപ്പിച്ചു

  1. Home
  2. National

'കടുത്ത നെഞ്ചുവേദന'; ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ എയിംസിൽ പ്രവേശിപ്പിച്ചു

jagdeep-dhankhar


കടുത്ത നെഞ്ചുവേദനയെ തുടർന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകറിനെ ഡൽഹിയിലെ എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

എയിംസിലെ കാർഡിയോളജി വിഭാവം മേധാവി ഡോ. രാജീവ് നരംഗിന്റെ മേൽനോട്ടത്തിൽ ക്രിട്ടിക്കൽ കെയർ യൂണി​റ്റിലാണ് അദ്ദേഹം ഇപ്പോഴുളളത്. ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും വിദഗ്ദരുടെ നിരീക്ഷണത്തിലാണെന്നുമാണ് ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്.