ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു

  1. Home
  2. National

ബിഹാറിൽ സർക്കാർ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; കോടികളുടെ അനധികൃത സ്വത്ത് പിടിച്ചെടുത്തു

vigilance raid


ബിഹാറിൽ ഭാര്യാഭർത്താക്കന്മാരായ രണ്ട് ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ വീടുകളിൽ വിജിലൻസ് നടത്തിയ റെയ്ഡിൽ കോടികളുടെ അനധികൃത സ്വത്തുക്കളും പണവും പിടിച്ചെടുത്തു. പട്നയിലെ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാർ ദിവാകർ, ദാനാപ്പൂർ ജില്ലാ സബ്-രജിസ്‌ട്രാർ ആയ ഭാര്യ കുമാരി സ്വീറ്റി എന്നിവരുടെ പട്നയിലെയും ബെഗുസരായിയിലെയും വീടുകളിലായിരുന്നു ഒരേസമയം പരിശോധന നടന്നത്. 70 ലക്ഷത്തോളം രൂപ, 48 ആഡംബര വാച്ചുകൾ, കണക്കിൽപ്പെടാത്ത സ്വർണാഭരണങ്ങൾ, കോടികൾ വിലമതിക്കുന്ന ഫ്ലാറ്റുകളുടെയും ഭൂമിയുടെയും രേഖകൾ എന്നിവ റെയ്ഡിൽ കണ്ടെത്തി.

അനധികൃത സ്വത്ത് സമ്പാദന പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് ഡി.ഐ.ജിയുടെ മേൽനോട്ടത്തിൽ പരിശോധന സംഘടിപ്പിച്ചത്. പട്നയിലും ബെഗുസരായിയിലുമുള്ള വീടുകളിൽ നോട്ടെണ്ണൽ യന്ത്രം ഉൾപ്പെടെ എത്തിച്ചാണ് ഉദ്യോഗസ്ഥർ പണവും രേഖകളും തിട്ടപ്പെടുത്തിയത്. പിടിച്ചെടുത്ത വസ്തുക്കളുടെ കൃത്യമായ മൂല്യം കണക്കാക്കിവരികയാണെന്നും നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ദമ്പതികൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും വിജിലൻസ് അധികൃതർ അറിയിച്ചു.