നടന്‍ ധനുഷിനെതിരെ വിമർശനവുമായി വിഘ്‌നേശ് ശിവനും രം​ഗത്ത്; 'ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ

  1. Home
  2. National

നടന്‍ ധനുഷിനെതിരെ വിമർശനവുമായി വിഘ്‌നേശ് ശിവനും രം​ഗത്ത്; 'ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ

nayan


 

നടന്‍ ധനുഷിനെതിരെ ആഞ്ഞടിച്ച് നയന്‍താര രംഗത്ത് വന്നതിന് പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റുമായി നയന്‍താരയുടെ ഭർത്താവും സംവിധായകനുമായ വിഘ്‌നേശ് ശിവൻ. ധനുഷ് മുൻപ് ഒരു വേദിയിൽ വെച്ച് സംസാരിക്കുന്ന വീഡിയോയ്ക്കൊപ്പം 10 കോടി ആവശ്യപ്പെട്ടുകൊണ്ട് ധനുഷ് നയന്‍താരയുടെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററിക്ക് അയച്ച വക്കീല്‍ നോട്ടീസും പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേശ് ശിവൻ പോസ്റ്റ് ഇട്ടിരിക്കുന്നത്.

'നമുക്ക് ഒരാളുടെ മേലെയുള്ള ഇഷ്ടം മറ്റൊരാൾക്ക് മേലെയുള്ള വെറുപ്പായി മാറാതിരിക്കണം. ഒരാൾ നന്നായിരുന്നാൽ മറ്റൊരാൾക്ക് അത് ഇഷ്ടപെടാത്ത രീതിയിലേക്ക് ലോകം മാറിയിരിക്കുന്നു. ജീവിക്കുക ജീവിക്കാൻ അനുവദിക്കുക, ആരെയും വെറുക്കേണ്ട കാര്യമില്ല. ഒരാളെ ഇഷ്ടപെട്ടാൽ അയാളെ ചേർത്തുനിർത്തുക. ഇല്ലെങ്കിൽ അയാളെ മാറ്റിനിർത്തുക', എന്നാണ് പഴയൊരു ചടങ്ങില്‍ കൈയ്യടിയോടെ ധനുഷ് പറയുന്നത്. 

ഇതൊക്കെ വിശ്വസിക്കുന്ന ചില നിഷ്കളങ്കരായ ആരാധകര്‍ക്ക് വേണ്ടിയെങ്കിലും 'ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂ'. മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം ഉണ്ടാക്കും അവരുടെ സന്തോഷത്തില്‍ ആനന്ദിക്കാനും അവര്‍ക്ക് സാധിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു വിഘ്‌നേശ് ശിവൻ വീഡിയോക്കൊപ്പമുള്ള കുറിപ്പില്‍ പറയുന്നു.