മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

  1. Home
  2. National

മദ്യശാലകൾക്ക് പൂട്ടിട്ട് വിജയ്; തമിഴ്നാട്ടിൽ 717 ടാസ്മാക് ഷോപ്പുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

tasmac


തമിഴ്‌നാട്ടിൽ ജനവാസ മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സമീപം പ്രവർത്തിക്കുന്ന 717 ടാസ്മാക് (TASMAC) മദ്യവിൽപനശാലകൾ ഉടനടി അടച്ചുപൂട്ടാൻ മുഖ്യമന്ത്രി സി. ജോസഫ് വിജയ് ഉത്തരവിട്ടു. ആരാധനാലയങ്ങൾ, വിദ്യാലയങ്ങൾ, ബസ് സ്റ്റാൻഡുകൾ എന്നിവയുടെ 500 മീറ്റർ പരിധിക്കുള്ളിൽ പ്രവർത്തിക്കുന്ന ഔട്ട്‌ലെറ്റുകൾക്കെതിരെയാണ് നടപടി. രണ്ടാഴ്ചയ്ക്കകം പൂട്ടൽ നടപടികൾ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന മദ്യശാലകൾ കണ്ടെത്തിയത്. പരിശോധനയിൽ 276 മദ്യശാലകൾ ആരാധനാലയങ്ങൾക്ക് സമീപവും, 186 എണ്ണം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപവും, 255 എണ്ണം ബസ് സ്റ്റാൻഡുകൾക്ക് സമീപവുമാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. പൊതുജനങ്ങളുടെ ദീർഘകാലമായുള്ള പരാതികൾ പരിഗണിച്ചാണ് ഈ നിർണ്ണായക തീരുമാനം.

അധികാരമേറ്റത് മുതൽ ജനക്ഷേമകരമായ ഒട്ടേറെ പ്രഖ്യാപനങ്ങളാണ് വിജയ് സർക്കാർ നടത്തിവരുന്നത്. സ്ത്രീ സുരക്ഷയ്ക്കായി പ്രത്യേക സേനയെ രൂപീകരിച്ചതും ഗാർഹിക ഉപഭോക്താക്കൾക്ക് 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന പദ്ധതിയും ഇതിനോടകം വലിയ സ്വീകാര്യത നേടിയിട്ടുണ്ട്. മദ്യശാലകളുടെ എണ്ണം നിയന്ത്രിക്കുന്നതിലൂടെ സാമൂഹിക സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.