തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് വിജയ്
തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തു.ജവഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽവച്ച് നടന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ വിജയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയിനൊപ്പം ഒൻപത് മന്ത്രിമാരും അധികാരമേറ്റു. ദൈവനാമത്തിലായിരുന്നു വിജയിന്റെ സത്യപ്രതിജ്ഞ.ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ട വിജയിന്റെ തമിഴക വിജയ് കഴകം 108 സീറ്റുകൾ നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോൺഗ്രസ്, സി.പി.എം, സി.പി.ഐ, മുസ്ലിം ലീഗ്, വി.സി.കെ എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. 120 നിയമസഭാംഗങ്ങളുടെ പിന്തുണ സർക്കാരിനുണ്ട്.
അമ്പത്തൊൻപത് വർഷങ്ങൾക്ക് ശേഷമാണ് ദ്രാവിഡ കക്ഷികളുടെ നേതൃത്വത്തിലല്ലാത്ത ഒരു സർക്കാർ തമിഴ്നാട്ടിൽ അധികാരമേൽക്കുന്നത്.
എൻ. ആനന്ദ്, കെ.എ. സെങ്കോട്ടയ്യൻ, കെ.ജി. അരുൺരാജ്, ആധവ് അർജുന, പി. വെങ്കട്ടരമണൻ, രാജ്മോഹൻ, സി.ടി.ആർ. നിർമൽകുമാർ, ഡോ. കെ.ടി. പ്രഭു, സെൽവി എസ്. കീർത്തന എന്നിവരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്.
ഇരുപത്തൊൻപത് വയസ്സുള്ള സെൽവി എസ്. കീർത്തനയാണ് മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം.പ്രതിപക്ഷ നേതാക്കളും ചലച്ചിത്ര രംഗത്തെ പ്രമുഖരും ഉൾപ്പെടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.
