മുഖ്യമന്ത്രി കസേരയിൽ വിജയ്; ഇൻസ്റ്റഗ്രാമിലും റെക്കോർഡ് കുതിപ്പ്; രണ്ട് ദിവസം കൊണ്ട് ഫോളോവേഴ്സ് 15 ലക്ഷം കടന്നു

  1. Home
  2. National

മുഖ്യമന്ത്രി കസേരയിൽ വിജയ്; ഇൻസ്റ്റഗ്രാമിലും റെക്കോർഡ് കുതിപ്പ്; രണ്ട് ദിവസം കൊണ്ട് ഫോളോവേഴ്സ് 15 ലക്ഷം കടന്നു

VIJAY


തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് അധികാരമേറ്റതോടെ സോഷ്യൽ മീഡിയയിലും ‘ദളപതി’ തരംഗം. തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിലേക്കാണ് ഇപ്പോൾ ആരാധക പ്രവാഹം ഉണ്ടാകുന്നത്. വിജയ് മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് വെറും നാല് ലക്ഷം ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന ഈ പേജിൽ, സത്യപ്രതിജ്ഞ കഴിഞ്ഞ് രണ്ട് ദിവസം പിന്നിടുമ്പോൾ ഫോളോവേഴ്സിന്റെ എണ്ണം 1.5 മില്യൺ (15 ലക്ഷം) പിന്നിട്ടു.

മുമ്പ് വളരെ കുറഞ്ഞ ലൈക്കുകൾ മാത്രം ലഭിച്ചിരുന്ന പേജിലെ പോസ്റ്റുകൾക്കെല്ലാം ഇപ്പോൾ ലക്ഷക്കണക്കിന് ലൈക്കുകളാണ് ലഭിക്കുന്നത്. തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ തന്നെ ഇത്ര വേഗത്തിൽ ഒരു ഔദ്യോഗിക പേജിലേക്ക് ഇത്രയധികം ആളുകൾ എത്തുന്നത് ആദ്യമായാണ്. കഴിഞ്ഞ ഞായറാഴ്ചയാണ് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനായ വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്.

അതേസമയം, നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി. നിലവിൽ 120 എംഎൽഎമാരുടെ പിന്തുണ വിജയിക്കുണ്ട്. ടിവികെയുടെ 107 അംഗങ്ങൾക്ക് പുറമെ കോൺഗ്രസ് (5), സിപിഎം (2), സിപിഐ (2), വിസികെ (2), മുസ്ലിം ലീഗ് (2) എന്നീ പാർട്ടികളിലെ എംഎൽഎമാരും വിജയിയെ പിന്തുണയ്ക്കുന്നുണ്ട്. എഐഎഡിഎംകെയിലെ ഒരു വിഭാഗം കൂടി പിന്തുണ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനാൽ വരാനിരിക്കുന്ന വിശ്വാസ വോട്ടെടുപ്പ് വിജയിക്ക് അനായാസമാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.