ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമം രൂക്ഷം; നാലുപേർ കൊല്ലപ്പെട്ടു, 430 പേർ പിടിയിൽ

  1. Home
  2. National

ബംഗാളിൽ തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമം രൂക്ഷം; നാലുപേർ കൊല്ലപ്പെട്ടു, 430 പേർ പിടിയിൽ

image


ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ അക്രമം രൂക്ഷം. വിവിധ സംഘർഷങ്ങളിൽ ഇതുവരെ നാലുപേർ കൊല്ലപ്പെടുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സുവേന്ദു അധികാരിയുടെ സഹായി കൊല്ലപ്പെട്ടതിൽ ടിഎംസി ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് ബിജെപി നീക്കം. കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഇന്ന് പുറത്തുവരും.

ബീർഭും, സൗത്ത് 24 പർഗാനാസ്, ഹൗറ, നാദിയ, ബങ്കുറ എന്നീ ജില്ലകളിലാണ് പ്രധാനമായും സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തത്. ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളിൽ രണ്ട് ഭാരതീയ ജനതാ പാർട്ടി പ്രവർത്തകരും രണ്ട് തൃണമൂൽ പ്രവർത്തകരുമാണ് കൊല്ലപ്പെട്ടത്. വിജയാഘോഷങ്ങൾക്കിടെ തൃണമൂൽ കോൺഗ്രസ് കാര്യാലയങ്ങൾ ആക്രമിക്കപ്പെട്ടതും സ്ഥിതി കൂടുതൽ വഷളാക്കി.

അതേസമയം, ചന്ദ്രനാഥിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. മരണാനന്തര പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികളും കൂടുതൽ അന്വേഷണവും നടക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.