മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്ന് അപകടം; 3 പേർ മരിച്ചു; 7 പേർക്ക് പരിക്കേറ്റു

  1. Home
  2. National

മഹാരാഷ്ട്രയിൽ വാട്ടർ ടാങ്ക് തകർന്ന് അപകടം; 3 പേർ മരിച്ചു; 7 പേർക്ക് പരിക്കേറ്റു

accident


മഹാരാഷ്ട്രയിലെ പുണെയിൽ വാട്ടർ ടാങ്ക് തകർന്ന് മൂന്ന് തൊഴിലാളികൾ മരിച്ചു. ഏഴുപേർക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പുണെ പിംപ്രി- ചിഞ്ച്‌വാഡ് മേഖലയിലെ ലേബർ ക്യാംപിലാണ് അപകടമുണ്ടായത്.

തൊഴിലാളികൾ കുളിക്കുന്നതിനിടെ സമീപത്തെ താത്കാലിക വാട്ടർ ടാങ്ക് തകർന്ന് വെള്ളം കുതിച്ചൊഴുകി. ടാങ്കിൻ്റെ അവശിഷ്ടങ്ങൾ വന്നിടിച്ചും ഇതിനടിയിൽ പെട്ടുമാണ് മരണം സംഭവിച്ചത്.

നിർമാണ കമ്പനിയിലെ തൊഴിലാളികളായ ബിഹാർ, ജാർഖണ്ഡ് സ്വദേശികളാണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ പൊലീസും കോർപറേഷൻ അധികൃതരും അന്വേഷണം തുടങ്ങി.