'വിദ്യാർഥികൾക്ക് മാപ്പുനൽകുകയല്ല, അവരോട് മാപ്പുചോദിക്കുകയാണ് വേണ്ടത്': പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

  1. Home
  2. National

'വിദ്യാർഥികൾക്ക് മാപ്പുനൽകുകയല്ല, അവരോട് മാപ്പുചോദിക്കുകയാണ് വേണ്ടത്': പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

rahul gandhi


വിദ്യാർഥികളുടെ ആശങ്കകൾ പരിഹരിക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി അവരോട് ക്ഷമാപണം നടത്തുകയാണ് വേണ്ടതെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വിദ്യാർഥികൾക്ക് പ്രധാനമന്ത്രിയുടെ മാപ്പിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കിയ രാഹുൽ, തനിക്കെതിരെ പ്രതിഷേധിച്ച വിദ്യാർഥികൾക്ക് മാപ്പുനൽകുന്നുവെന്ന പ്രധാനമന്ത്രിയുടെ മുൻ പ്രസ്താവനയെ ശക്തമായി വിമർശിച്ചു.

നീറ്റ് പരീക്ഷാ ക്രമക്കേട് മൂലം ജീവനൊടുക്കിയ വിദ്യാർഥികളുടെ കുടുംബാംഗങ്ങളെ മഹാബലിപുരത്തുവെച്ച് നേരിൽകണ്ട് ആശ്വസിപ്പിച്ച ശേഷമായിരുന്നു രാഹുലിന്റെ പ്രതികരണം. തുടർച്ചയായുണ്ടാകുന്ന ചോദ്യപേപ്പർ ചോർച്ചയും പരീക്ഷകൾ റദ്ദാക്കുന്നതും തകർന്നടിഞ്ഞ വിദ്യാഭ്യാസ സമ്പ്രദായത്തെയാണ് കാണിക്കുന്നത്.

മക്കളെ നഷ്ടപ്പെട്ട കുടുംബങ്ങളുടെ വേദന നികത്താനാകാത്തതാണെന്നും, തകരാറിലായ സിസ്റ്റം വച്ചുകൊണ്ട് വിദ്യാർഥികളോട് മാത്രം സത്യസന്ധത പ്രതീക്ഷിക്കുന്നത് നീതികേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.