ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കി പശ്ചിമബംഗാൾ; പകരം പനീറും പയർവർഗങ്ങളും

  1. Home
  2. National

ഉച്ചഭക്ഷണത്തിൽ നിന്ന് മുട്ട ഒഴിവാക്കി പശ്ചിമബംഗാൾ; പകരം പനീറും പയർവർഗങ്ങളും

image


സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്ന് മുട്ട ഒഴിവാക്കി പശ്ചിമബംഗാൾ സർക്കാർ. ആഴ്ചയിൽ ഒരിക്കൽ വിദ്യാർഥികൾക്ക് നൽകിയിരുന്ന മുട്ടയ്ക്ക് പകരം സസ്യാഹാര വിഭവങ്ങൾ ഉൾപ്പെടുത്താനാണ് തീരുമാനം.അതിനു പകരം മുട്ടയിൽ നിന്ന് ലഭിക്കുന്ന എല്ലാ പോഷകങ്ങളും ലഭ്യമാക്കുന്ന വിധത്തിൽ പനീർ, സോയാബീൻ, പയർവർഗങ്ങൾ, രാജ്മ എന്നിവ ഉൾപ്പെടുത്തിക്കൊണ്ടുള്ള വിഭവം വിളമ്പാനാണ് തീരുമാനം.

ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്‌നെസ് (ഇസ്‌കോൺ) ആണ് അന്നമിത്ര ഫൗണ്ടേഷൻ വഴി സ്‌കൂളുകളിൽ ഉച്ചഭക്ഷണം വിതരണം ചെയ്യുന്നത്. കർണാടക, ഒഡീശ എന്നിവിടങ്ങളിൽ ഇസ്‌കോൺ ഇത്തരത്തിൽ മുട്ട, വെളുത്തുള്ളി, ഉള്ളി എന്നിവ ഒഴിവാക്കിക്കൊണ്ടുള്ള ഭക്ഷണം വിതരണം ചെയ്തത് വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അതേസമയം, കുട്ടികൾക്ക് ആവശ്യമായ പോഷകാഹാരം നിഷേധിക്കുന്ന സമീപനമാണിതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് ആരോപിച്ചു. വിഷയത്തിൽ രാഷ്ട്രീയ വിവാദവും ശക്തമായിട്ടുണ്ട്.