പറഞ്ഞത് പാരയായി; രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് മന്ത്രി കിരോഡി ലാല്‍ മീന രാജിവെച്ചു

  1. Home
  2. National

പറഞ്ഞത് പാരയായി; രാജസ്ഥാന്‍ മന്ത്രിസഭയില്‍ നിന്ന് മന്ത്രി കിരോഡി ലാല്‍ മീന രാജിവെച്ചു

karodi lal meena



രാജസ്ഥാന്‍ മന്ത്രിസഭയില്‍ രാജി. ഭജന്‍ ലാല്‍ ശര്‍മ മന്ത്രിസഭയില്‍ നിന്നും മന്ത്രി കിരോഡി ലാല്‍ മീന രാജിവെച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്റെ ഉത്തരവാദിത്തത്തിലുള്ള ഏഴ് സീറ്റില്‍ ഏതെങ്കിലും ഒന്നില്‍ പരാജയം നേരിട്ടാല്‍ രാജിവെക്കുമെന്ന് കിരോഡി ലാല്‍ മീന പ്രഖ്യാപിച്ചിരുന്നു. ഈ സീറ്റുകളില്‍ ചിലതില്‍ പരാജയപ്പെട്ടതോടെയാണ് കിരോഡി ലാല്‍ മീന തന്റെ പ്രഖ്യാപനം നടപ്പിലാക്കിയത്.

കിഴക്കന്‍ രാജസ്ഥാനിലെ ദൗസ, ഭരത്പൂര്‍, കരൗലി ധോല്‍പൂര്‍, ആല്‍വാര്‍, തോംഗ്-സവായ് മോധോപൂര്‍, കോട്ട-ബുണ്ടി എന്നിവിടങ്ങളിലായിരുന്നു മീനയുടെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നാല്‍ ദൗസ, ഭരത്പൂര്‍, കരൗലി ധോല്‍പൂര്‍, തോംഗ്-സവായ് മോധോപൂര്‍ എന്നിവിടങ്ങളില്‍ ബിജെപി പരാജയപ്പെട്ടു.