പാകിസ്ഥാൻ നിർമിത ഫത്താ 2 മിസൈൽ ഇന്ത്യയുടെ ബറാക് 8 പ്രതിരോധ സംവിധാനത്തിനു മുന്നിൽ നിഷ്പ്രഭം

ഡൽഹി ലക്ഷ്യമാക്കി പാകിസ്ഥാൻ നിർമിത ഫത്താ 2 മിസൈലുകൾ കുതിച്ചെത്തിയെന്നും ഇന്ത്യയുടെ ബറാക് 8 പ്രതിരോധ സംവിധാനം ഈ മിസൈലുകൾ തകർത്തെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനോടകം തന്നെ ഫത്താ 2 മിസൈലും ബറാക് 8 പ്രതിരോധ സംവിധാനവും മാധ്യമങ്ങള്ളിൽ നിറഞ്ഞു കഴിഞ്ഞു. എന്താണ് ഫത്താ 2 മിസൈൽ? ഇവ അപകടകരമാകുന്നതെങ്ങനെ? അതുപോലെ എന്താണ് ബറാക് 8 പ്രതിരോധ സംവിധാനം? ഇത്രയും കാര്യങ്ങൾ ഒന്നു പരിശോധിക്കാം.
ഫത്താ 2 മിസൈൽ
ഫത്താ എന്ന പേരിനർഥം ജേതാവ് എന്നാണ്. 400 കിലോമീറ്റർ ദൂരപരിധിയുള്ള ഒരു ഹൈപ്പർ സോണിക് ബാലിസ്റ്റിക് മിസൈലാണ് ഫത്താ 2. ഇറാനും ഫത്താ 2 എന്ന സമാന പേരുള്ള ഒരു മിസൈലുണ്ട്. എന്നാൽ, ഇന്ത്യയ്ക്ക് മുകളിലേക്കെത്തി പരാജയപ്പെട്ടത് പാകിസ്ഥാൻ തദ്ദേശമായി വികസിപ്പിച്ച മിസൈലാണെന്നാണ് റിപ്പോർട്ടുകളിൽ നിന്നുംവ്യക്തമാകുന്നത്. സൂപ്പർ സോണിക് വേഗത പ്രാപ്തമാക്കുന്ന ഡ്യുവൽ ത്രസ്റ്റ് സോളിഡ് റോക്കറ്റ് മോട്ടറാണ് ഈ മിസൈൽ ഉപയോഗിക്കുന്നത്. ഒരു മൊബൈൽ ട്വിൻ-സെൽ കാനിസ്റ്ററിൽ നിന്നാണ് സാധാരണ ഇത് വിക്ഷേപിക്കാറുള്ളത്.
ഇനി എന്താണ് ബാലിസ്റ്റിക് മിസൈലുകൾ എന്ന് നോക്കാം
ബാലിസ്റ്റിക് മിസൈലുകൾ ഒരു ബാലിസ്റ്റിക് പാതയിലൂടെ (പ്രാരംഭ ശക്തിയാൽ മുന്നോട്ട് നയിക്കപ്പെട്ട ശേഷം ഗുരുത്വാകർഷണ സഹായത്താൽ സഞ്ചരിക്കുന്ന) വിദൂര ലക്ഷ്യങ്ങളിലേയ്ക്ക് പേലോഡുകൾ എത്തിക്കുന്നതിനായി രൂപകൽപ്പ ചെയ്തിരിക്കുന്ന റോക്കറ്റ്-പ്രൊപ്പൽഡ് ആയുധങ്ങളുടെ ഒരു വിഭാഗത്തെ പ്രതിനിധീകരിക്കുന്നവയാണ്. എൻജിൻ കട്ട്ഓഫിന് ശേഷം, മിസൈൽ ഒരു പവർ ഇല്ലാത്ത മിഡ്കോഴ്സ് ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു, ഈ സമയത്ത് അത് പ്രധാനമായും ഗുരുത്വാകർഷണത്തിന്റെ സ്വാധീനത്തിൽ ബഹിരാകാശത്തിലൂടെ വളയുന്നു. അവസാന ഘട്ടം ടെർമിനൽ ഘട്ടമാണ്, അവിടെ വാർഹെഡ് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് വീണ്ടും പ്രവേശിച്ച് അതിന്റെ നിശ്ചിത ലക്ഷ്യത്തിലേക്ക് ഇറങ്ങുന്നു.
എന്താണ് ബറാക് 8
ഇന്ത്യയും ഇസ്രയേലും സംയുക്തമായി വികസിപ്പിച്ചെടുത്ത ലോങ് റെയ്ഞ്ച് സർഫസ് ടു എയർ മിസൈൽ സംവിധാനമാണിത്. വിവധതരം വ്യോമാക്രമണങ്ങളെ തകർക്കാൻ ശേഷിയുള്ള ഈ മിസൈലിന് വിമാനങ്ങൾ ഹെലികോപ്ടറുകൾ, ഡ്രോണുകൾ, മറ്റ് മിസൈലുകൾ എന്നിവയെ തകർക്കാൻ കഴിയും. 700-1000 കിലോമീറ്റർ വരെ ദൂരപരിധിയുള്ള ഈ മിസൈൽ അത്യാധുനിക റഡാർ സംവിധാനവും കംപ്യൂട്ടർ നിയന്ത്രിത ഗൈഡൻസ് സിസ്റ്റവും ഉപയോഗിക്കുന്നു. ഇന്ത്യയുടെ മൂന്ന് സേനകളും ഈ മിസൈൽ സംവിധാനം ഉപയോഗിക്കുന്നുണ്ട്.