സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയിൽ വേണമെന്ന് നിർബന്ധമില്ല; സുപ്രീംകോടതി

  1. Home
  2. National

സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയിൽ വേണമെന്ന് നിർബന്ധമില്ല; സുപ്രീംകോടതി

sc


ഒരു സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി ഇറക്കിയ ട്രെയിലറിലെ ഏതെങ്കിലും ഭാഗം  സിനിമയിൽ ഉൾപ്പെടുത്താത്തത് ഉപഭോക്തൃ സംരക്ഷണ നിയമം അനുസരിച്ച് കുറ്റമല്ലെന്ന് വ്യക്തിമാക്കി സുപ്രിംകോടതി. ഇത്തരം കാര്യത്തിന്‍റെ സിനിമ അണിയറക്കാരുടെ 'സേവനത്തിലെ പോരായ്മ'യായി കണക്കാക്കാനാവില്ലെന്ന് സുപ്രീം കോടതി തിങ്കളാഴ്ച വ്യക്തമാക്കി. 

സിനിമയുടെ ട്രെയിലറിൽ കാണിച്ചത് സിനിമയുടെ ഭാഗമല്ലാത്തത് ഉപയോക്താക്കളെ വഞ്ചിക്കുന്നതിന് സമമാണ് എന്ന രീതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ പി എസ് നരസിംഹ, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. 

ഒരു സിനിമയുടെ ട്രെയിലർ ഒരു വാഗ്ദാനമോ നിയമപ്രകാരം നടപ്പാക്കാവുന്ന കരാറോ അല്ലെന്ന് സുപ്രീം കോടതി വിധിപ്രസ്താവിച്ചത്. പ്രമോയിലെ ഉള്ളടക്കങ്ങൾ യഥാർത്ഥ സിനിമയിൽ ഇല്ലെങ്കിൽ അത് ഒരു നിർമ്മാതാവിന്‍റെ സേവനത്തിന്‍റെ പോരായ്മയായി കണക്കിലെടുക്കാന് സാധിക്കില്ലെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി.