അമേഠിയിൽ ആര് ? ഉത്തരം ഉടൻ, മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

  1. Home
  2. National

അമേഠിയിൽ ആര് ? ഉത്തരം ഉടൻ, മത്സരിക്കാനില്ലെന്ന് പ്രിയങ്ക ഗാന്ധി

rahul-gandhi-and-priyanka-gandhi


ലോക്സഭാ തെരഞ്ഞെടുപ്പിൽ അമേഠി, റായ്ബറേലി മണ്ഡലങ്ങളിലെ  സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് കോൺഗ്രസിൽ ചർച്ചകൾ തുടരുന്നു. ഉടൻ തീരുമാനം ഉണ്ടാവും. 

ഗാന്ധി കുടുംബത്തിന്റെ ബന്ധു ഷീല കൗളിന്റെ ചെറുമകൻ ആശിഷ് കൗളും അമേഠിയിൽ പരിഗണനയിൽ ഉണ്ട്.  അമേഠിയിൽ നിന്ന് ആശിഷ് കൗൾ മത്സരിച്ചേക്കാനാണ് സാധ്യത. രാഹുൽ ഗാന്ധി റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന സൂചനയും വരുന്നുണ്ട്. അതേസമയം ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലാണ് ഇപ്പോഴും പ്രിയങ്ക ഗാന്ധി

അതേസമയം കോൺഗ്രസിന്റെ സ്ഥാനാർത്ഥി നിർണയം വൈകുന്നതിൽ പരിഹാസവുമായി സ്മൃതി ഇറാനി രംഗത്തെത്തി. ആത്മവിശ്വാസം കൂടുതൽ ഉള്ളതുകൊണ്ടാണ് പ്രഖ്യാപനം വൈകിപ്പിക്കുന്നതെന്ന് സ്മൃതി ഇറാനി പറഞ്ഞു. കഴിഞ്ഞ ദിവസം ചേർന്ന കോൺഗ്രസ്  തെരഞ്ഞെടുപ്പ് സമിതി യോഗം,  അമേഠി, റായ്ബറേലി സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെക്ക് വിട്ടിരുന്നു.