ഇൻഡിഗോയുടെ തലപ്പത്ത് ഇനി വില്ലി വാൽഷ്
രാജ്യത്തെ ഏറ്റവും വലിയ വിമാനകമ്പനിയായ ഇൻഡിഗോയുടെ തലപ്പത്ത് ഇനി വില്ലി വാൽഷ്. വില്ലി വാൽഷിനെ ഇൻഡിഗോ സിഇഒ ആയി നിയമിച്ചു. ഐഎടിഎ ഡയറക്ടർ ജനറലർ, ബ്രിട്ടീഷ് എയർവേയ്സ് സിഇഒ സ്ഥാനങ്ങൾ എന്നീ സ്ഥാനങ്ങൾ വഹിച്ച അദ്ദേഹം ഇന്ന് ചുമതലയേറ്റെടുത്തു. ഇൻഡിഗോയിലുണ്ടായ പ്രതിസന്ധിയെ തുടർന്ന് പീറ്റർ എൽബേഴ്‌സ് സിഇഒ സ്ഥാനം രാജിവച്ച ഒഴിവിലേക്കാണ് വില്ലി വാൽഷ് എത്തുന്നത്. പൈലറ്റും ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഐ.എ.റ്റി.എ.യുടെ ഡയറക്ടർ ജനറലായി സേവനമനുഷ്ഠിച്ച് വിരമിച്ച വ്യോമയാന മേഖലയിലെ പ്രമുഖനുമാണ് വാൾഷ്. മാർച്ച് 31 നാണ് ഇൻഡിഗോ അദ്ദേഹത്തെ പുതിയ സിഇഒ ആയി തീരുമാനിച്ചത്. ഇൻഡിഗോയുടെ അടുത്ത ഘട്ട വളർച്ചയ്ക്കും ആഗോള ലക്ഷ്യങ്ങൾക്കും നേതൃത്വം നൽകുന്നതിനായി വാൾഷ് സി.ഇ.ഒ ആയി ചുമതലയേറ്റതായി തിങ്കളാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ഇൻഡിഗോ അറിയിച്ചു.
