'ആർത്തിരമ്പും നീലകടലിനൊപ്പം'; മുംബൈ തെരുവുകളിൽ ഇന്ത്യൻ ടീമിനെ അനു​ഗമിച്ച് ആരാധകർ, വാട്ടര്‍സല്യൂട്ട് നല്‍കി മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്

  1. Home
  2. National

'ആർത്തിരമ്പും നീലകടലിനൊപ്പം'; മുംബൈ തെരുവുകളിൽ ഇന്ത്യൻ ടീമിനെ അനു​ഗമിച്ച് ആരാധകർ, വാട്ടര്‍സല്യൂട്ട് നല്‍കി മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്

TEAM



 

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് വാട്ടര്‍സല്യൂട്ട് നല്‍കി മുംബൈ അന്താരാഷ്ട്ര എയര്‍പോര്‍ട്ട്. വിസ്താര യുകെ 1845 എന്ന വിമാനത്തിലാണ് ഇന്ത്യന്‍ ടീം താരങ്ങള്‍ മുംബൈയില്‍ വന്നിറങ്ങിയത്. പിന്നാലെയായിരുന്നു താരങ്ങൾക്ക് വാട്ടർ സല്യൂട്ട് നൽകി ഗ്രൗണ്ട് സ്റ്റാഫിന്റെ ഭാഗത്ത് നിന്നും ആദരവ് ഉണ്ടായത്. പിന്നാലെ താരങ്ങൾ മറൈൻ ഡ്രൈവിൽ നിന്നും വാങ്കഡേ സ്റ്റേഡിയത്തിലേക്ക് വിജയയാത്രയും തുടങ്ങി.

ട്വന്റി 20 ലോകചാമ്പ്യന്മാരായ ഇന്ത്യൻ ടീമിന്റെ വിക്ടറി പരേഡ് മുംബൈ മറൈൻ ഡ്രൈവിൽ തുടരുകയാണ്. താരങ്ങൾ എത്താൻ വൈകിയതിനാൽ ഒരൽപ്പം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്ര തുടങ്ങിയത്. നേരത്തെ തീരുമാനിച്ച പ്രകാരം അഞ്ച് മണിക്ക് വിജയയാത്ര തുടങ്ങാൻ സാധിച്ചില്ല. ഒന്നര മണിക്കൂറോളം വൈകിയാണ് ഇന്ത്യൻ ടീമിന്റെ വിജയയാത്രയ്ക്ക് തുടക്കമായത്.

വാങ്കഡെ സ്റ്റേഡിയത്തിലേക്ക് ഇന്ത്യൻ താരങ്ങൾ എത്തിച്ചേരാൻ ഇനിയും വൈകും. ഇന്ത്യൻ ക്രിക്കറ്റ് ആരാധകരാൽ ഇപ്പോൾ തന്നെ വാങ്കഡെ സ്റ്റേഡിയം നിറഞ്ഞുകഴി‍ഞ്ഞു. വിജയ ആഘോഷത്തിന് പ്രിയ താരങ്ങൾക്കൊപ്പം കോടിക്കണക്കിന് ആരാധകർ മുംബൈയുടെ തെരുവകളിൽ കൂടെയുണ്ട്. ഇടവിട്ട് പെയ്യുന്ന മഴയിലും അക്ഷരാർത്ഥത്തിൽ മറൈൻ ഡ്രൈവ് നീലക്കടലായി മാറിക്കഴിഞ്ഞു