കോമഡി ഷോയ്ക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

  1. Home
  2. National

കോമഡി ഷോയ്ക്കിടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച വനിതാ ഡോക്ടറെ അവധിയിൽവിട്ട്‌ ആശുപത്രി

sejal pawar


സ്റ്റാൻഡ് അപ്പ് കോമഡി ഷോയ്ക്കിടെ പുരുഷന്മാരുടെ മൃതദേഹങ്ങളെ അധിക്ഷേപിച്ച് സംസാരിച്ച എംബിബിഎസ് വിദ്യാർത്ഥിനിക്കെതിരെ മുംബൈ കെഇഎം മെഡിക്കൽ കോളേജ് അധികൃതർ അച്ചടക്ക നടപടിയെടുത്തു. വിദ്യാർത്ഥിനിയായ സെജൽ പവാറിനെ 15 ദിവസത്തെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ച അധികൃതർ, കോളേജ് കാമ്പസിലും ഹോസ്റ്റലിലും പ്രവേശിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പ്രണീത് മോറെയുടെ കോമഡി ഷോയ്ക്കിടെ പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെയും അവയുടെ വലിപ്പത്തെയും കുറിച്ച് സെജൽ നടത്തിയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ കനത്ത പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. പുരുഷ മൃതദേഹങ്ങളുടെ ലൈംഗികാവയവങ്ങളുടെ വലിപ്പം താരതമ്യം ചെയ്യാറുണ്ടെന്നാണ് പ്രണീത് മോറെയുടെ ഷോയിൽ സെജൽ പവാർ പറഞ്ഞത്. വീഡിയോ വൈറലായതോടെ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് കോളേജ് അധികൃതരുടെ നടപടി. വിദ്യാർത്ഥിനിയുടെ വാക്കുകൾ മെഡിക്കൽ ധാർമ്മികതയ്ക്ക് നിരക്കാത്തതാണെന്ന് കോളേജ് വ്യക്തമാക്കി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഏഴ് ദിവസത്തിനകം സമിതി റിപ്പോർട്ട് സമർപ്പിക്കും. അതേസമയം, സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് സെജൽ പവാർ സോഷ്യൽ മീഡിയയിലൂടെ മാപ്പ് അപേക്ഷിച്ചു. കടുത്ത മാനസിക സമ്മർദ്ദത്തിലായ വിദ്യാർത്ഥിനിയെ നിലവിൽ മാതാപിതാക്കൾക്കൊപ്പം വിട്ടിരിക്കുകയാണ്. ഇവർക്ക് കൗൺസിലിംഗ് നൽകാനും കോളേജ് അധികൃതർ നിർദേശിച്ചിട്ടുണ്ട്.