സഞ്ചരിക്കുന്ന ട്രയിനിൽ കുഞ്ഞിനു ജന്മം നൽകി; കുഞ്ഞിന് ട്രയിനിൻറെ പേര് നൽകി ബന്ധുക്കൾ

  1. Home
  2. National

സഞ്ചരിക്കുന്ന ട്രയിനിൽ കുഞ്ഞിനു ജന്മം നൽകി; കുഞ്ഞിന് ട്രയിനിൻറെ പേര് നൽകി ബന്ധുക്കൾ

new baby


സഞ്ചരിക്കുന്ന ട്രയിനിൽ കുഞ്ഞിനു ജന്മം നൽകി ഇരുപത്തിനാലുകാരി. കഴിഞ്ഞ ദിവസം പുലർച്ചെ മുംബൈ-വാരാണസി കാമായനി എക്സ്പ്രസിലാണ് അപൂർവ പ്രസവം നടന്നത്. പെൺകുഞ്ഞിനാണ് യുവതി ജന്മം നൽകിയത്. തുടർന്ന് ബന്ധുക്കളെല്ലാവരും ചേർന്നു കുഞ്ഞിനു ട്രയ്‌നിൻറെ പേരുതന്നെ നൽകി, 'കാമയാനി'.

മഹാരാഷ്ട്രയിലെ നാസിക്കിൽനിന്ന് മധ്യപ്രദേശിലെ സത്‌നയിലേക്കു ഭർത്താവിനൊപ്പം യാത്ര ചെയ്യുകയായിരുന്നു യുവതി. എന്നാൽ ഭോപ്പാലിനും വിദിഷയ്ക്കും ഇടയിൽ യുവതിക്കു പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. അതേ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടു സ്ത്രീകളുടെ സഹായത്തോടെയാണ് യുവതിയുടെ പ്രസവം സാധ്യമായതെന്ന് ആർപിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.

ട്രെയിൻ വിദിഷ റെയിൽവേ സ്റ്റേഷനിൽ എത്തിയശേഷം നവജാത ശിശുവിനെയും അമ്മയെയും ഹർദ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിൻറെ നിർദേശപ്രകാരം റെയിൽവേ സ്റ്റേഷനിൽ മെഡിക്കൽ സംഘം കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഇപ്പോൾ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.