ടിവി അവതാരകനെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടു പോയി; സംരംഭക തൃഷ അറസ്റ്റിൽ

  1. Home
  2. National

ടിവി അവതാരകനെ വിവാഹം കഴിക്കാനായി തട്ടിക്കൊണ്ടു പോയി; സംരംഭക തൃഷ അറസ്റ്റിൽ

arrest


തെലുങ്ക് ടിവി ചാനലിലെ അവതാരകനെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കാൻ ശ്രമിച്ച കേസിൽ യുവതി അറസ്റ്റിൽ. തൃഷ എന്ന യുവസംരഭകയാണ് അറസ്റ്റിലായത്. അവതാരകനായ പ്രണവിനെയാണ് യുവതി തട്ടിക്കൊണ്ടുപോയി വിവാഹത്തിന് നിർബന്ധിച്ചത്. ഫെബ്രുവരി പത്തിന് ഉപ്പൽ എന്ന സ്ഥലത്ത് വച്ചാണ് യുവാവിനെ ഗുണ്ടകളുടെ സഹായത്തോടെ തൃഷ തട്ടിക്കൊണ്ടുപോയത്. 

ഇവരുടെ കൈയിൽ നിന്ന് രക്ഷപ്പെട്ട പ്രണവ് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രണ്ടുവർഷം മുമ്പ് ഒരു മാട്രിമാണിയൽ സൈറ്റിൽ പ്രണവിന്റെ ഫോട്ടോ യുവതി കണ്ടിരുന്നു. ആരോ വ്യാജ ഐഡി ഉണ്ടാക്കിയതാണെന്ന് മനസിലാക്കിയ യുവതി ഇക്കാര്യം പ്രണവിനെ അറിയിച്ചു. തുടർന്ന് വ്യാജ ഐഡി ഉണ്ടാക്കിയതിന് പ്രണവ് പൊലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ പ്രണവിനെ വിവാഹം കഴിക്കാൻ് ആഗ്രഹിച്ച യുവതി ഇയാളെ ശല്യപ്പെടുത്തുന്നത് പതിവാക്കി. താത്പര്യമില്ലെന്നറിയിച്ചിട്ടും യുവതി ശല്യപ്പെടുത്തുന്നത് തുടർന്നു. 

പ്രണിവിനെ നിരീക്ഷിക്കുന്നതിനായി ഇയാളുടെ കാറിൽ ജിപി.എസും ഘടിപ്പിച്ചു. ഫെബ്രുവരി 10ന് ജോലി കഴിഞ്ഞ മടങ്ങിയ പ്രണവിനെ തൃഷയും ഗുണ്ടകളും ചേർന്ന് തട്ടിക്കൊണ്ടു പോകുകയായിരുന്നു. തൃഷയെ അറസ്റ്റ് ചെയ്ത പൊലീസ് ഒളിവിലുള്ള മറ്റ് പ്രതികൾക്കായി അന്വേഷണം തുടങ്ങി.