ആശങ്കയൊഴിയുന്നു; അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി; കേന്ദ്ര സഹായം തേടി ആന്ധ്രാപ്രദേശ്

  1. Home
  2. National

ആശങ്കയൊഴിയുന്നു; അർണബ് ചുഴലിക്കാറ്റ് ന്യൂനമർദമായി; കേന്ദ്ര സഹായം തേടി ആന്ധ്രാപ്രദേശ്

arnab cyclone


ആന്ധ്രാപ്രദേശിൽ വൻ നാശം വിതച്ച 'അർണബ്' തീവ്ര ചുഴലിക്കാറ്റ് ദുർബലമായി ന്യൂനമർദമായി മാറി. കാറ്റിന്റെ വേഗത മണിക്കൂറിൽ ഏഴ് കിലോമീറ്ററായി കുറഞ്ഞെങ്കിലും അടുത്ത മൂന്ന് മണിക്കൂറിൽ കൊണസീമ, ഈസ്റ്റ് ഗോദാവരി, എൻ.ടി.ആർ, ഗുണ്ടൂർ, ശ്രീകാകുളം ജില്ലകളിൽ അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 12 മണിക്കൂറിനിടെ വിശാഖപട്ടണത്ത് 21 സെന്റീമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്.

ചുഴലിക്കാറ്റിലുണ്ടായ വൻ നാശനഷ്ടങ്ങളെ തുടർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഫോണിൽ സംസാരിച്ച് അടിയന്തര സാമ്പത്തിക സഹായവും കേന്ദ്രസംഘത്തിന്റെ സന്ദർശനവും ആവശ്യപ്പെട്ടു.

70,000 ഹെക്ടറിലധികം കൃഷിയിടങ്ങളും 10,500 ഹെക്ടറിലെ തോട്ടവിളകളും നശിച്ചതായി അദ്ദേഹം അറിയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരവും വെള്ളപ്പൊക്ക ബാധിതരായ കുടുംബങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും സൗജന്യ റേഷനും സാമ്പത്തിക സഹായവും സർക്കാർ പ്രഖ്യാപിച്ചു.