'കാമുകി വഞ്ചിച്ചു, പിന്നാലെ 25,000 രൂപ'; 'ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്', യുവാവിൻറെ കുറിപ്പ് വൈറലാകുന്നു

  1. Home
  2. National

'കാമുകി വഞ്ചിച്ചു, പിന്നാലെ 25,000 രൂപ'; 'ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്', യുവാവിൻറെ കുറിപ്പ് വൈറലാകുന്നു

break


കാമുകി ചതിച്ചതിന് നഷ്ടപരിഹാരമായി കിട്ടിയത് 25000 രൂപയെന്ന് യുവാവ്. പ്രണയ പരാജയ സംഭവങ്ങൾ പതിവാകുന്നതിനിടയിൽ പരീക്ഷിക്കാവുന്ന മാതൃകയാണ് പ്രതീക് ആര്യൻ എന്ന യുവാവ് ട്വിറ്ററിൽ പങ്കുവയ്ക്കുന്നത്. പ്രണയത്തിലായതിന് പിന്നാലെ തന്നെ കാമുകിയും യുവാവും ചേർന്ന് ഒരു ജോയിൻറ് അക്കൌണ്ട് തുടങ്ങിയിരുന്നു. എല്ലാ മാസവും 500 രൂപ വീതം ഈ അക്കൌണ്ടിൽ നിക്ഷേപിക്കുകയും ചെയ്തു. പ്രണയ ബന്ധത്തിൽ വഞ്ചിക്കപ്പെടുന്നവർക്ക് ആ പണം മുഴുവനായി എടുക്കാമെന്നതായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്ന ധാരണ. 

ഹൃദയ തകർച്ചയ്ക്കുള്ള ഇൻഷുറൻസ് ഫണ്ട് എന്നായിരുന്നു ഇതിന് ഇവർ നൽകിയ പേര്. ഇതനുസരിച്ച് കാമുകി ചതിച്ചതോടെ ഇൻഷുറൻസ് തുക യുവാവിന് ലഭിക്കുകയായിരുന്നു. പ്രണയം പരാജയമായതിന് പിന്നാലെ പ്രതികാരം ചെയ്യാനിറങ്ങുന്നവർ കർശനമായും പിന്തുടരേണ്ട മാതൃകയാണ്  ഇതെന്നാണ് പ്രതീക് ആര്യൻറഎ ട്വീറ്റിന് ലഭിക്കുന്ന പ്രതികരണം. ഇരുപത്തയ്യായിരം രൂപ പോയാലെന്താ നിന്റെ കയ്യിൽ നിന്ന് മോചനം ലഭിച്ചില്ലേയെന്ന് യുവാവിനെ പരിഹസിക്കുന്നവരും ധാരാളമാണ്.