സിപിഎം നേതാവ് അയിഷ പോറ്റി കോൺഗ്രസിൽ; മെമ്പർഷിപ്പ് കൈമാറി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

  1. Home
  2. Politics

സിപിഎം നേതാവ് അയിഷ പോറ്റി കോൺഗ്രസിൽ; മെമ്പർഷിപ്പ് കൈമാറി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

ayisha potty


സിപിഎം നേതാവും കൊട്ടാരക്കര മുൻ എംഎൽഎയുമായ അയിഷ പോറ്റി കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന കോൺഗ്രസിന്റെ രാപ്പകൽ സമരവേദിയിലെത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരിച്ചത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അയിഷ പോറ്റിക്ക് മെമ്പർഷിപ്പ് കൈമാറി. മൂന്ന് തവണ കൊട്ടാരക്കരയിൽ നിന്ന് നിയമസഭയിലെത്തിയ നേതാവാണ് അയിഷ പോറ്റി.

കഴിഞ്ഞ കുറച്ചു കാലങ്ങളായി പാർട്ടി പരിപാടികളിൽ നിന്ന് അയിഷ പോറ്റി വിട്ടുനിൽക്കുകയായിരുന്നു. ഒന്നും ചെയ്യാനാകാതെ പാർട്ടിയിൽ തുടരാനാകില്ലെന്നും, സജീവമായി പ്രവർത്തിക്കാൻ കഴിയുന്നവർ തുടരട്ടെ എന്നുമായിരുന്നു അവരുടെ നിലപാട്. പാർട്ടി പ്രവർത്തനങ്ങളിൽ സജീവമല്ലെന്ന് കാട്ടി സിപിഎം കൊട്ടാരക്കര ഏരിയ കമ്മിറ്റിയിൽ നിന്ന് അവരെ നേരത്തെ ഒഴിവാക്കിയിരുന്നു. കൊട്ടാരക്കര ഏരിയ സമ്മേളനത്തിൽ നിന്നും അവർ വിട്ടുനിന്നിരുന്നു. തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയിൽ നിന്ന് അവഗണന നേരിടുന്നതായി അയിഷ പോറ്റിക്ക് പരാതിയുണ്ടായിരുന്നു.