സിപിഐഎം ഇല്ലാത്തതുകൊണ്ട് ഇന്ത്യ സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗരാജ്യ സങ്കല്പം പോലെ: കെ സുധാകരൻ

  1. Home
  2. Politics

സിപിഐഎം ഇല്ലാത്തതുകൊണ്ട് ഇന്ത്യ സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗരാജ്യ സങ്കല്പം പോലെ: കെ സുധാകരൻ

k sudhakaran


സിപിഐഎം വന്നാലും പോയാലും ഇന്ത്യ സഖ്യം നിലനിൽക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സിപിഐഎമ്മിന് മാത്രമാണ് ഇന്ത്യ സഖ്യത്തിൽ എതിർ അഭിപ്രായമുള്ളത്. മറ്റൊരു പാർട്ടിക്കും പ്രശ്നങ്ങളില്ല. സിപിഐഎമ്മിനെ കണ്ടല്ല ഇന്ത്യ സഖ്യം ഉണ്ടാക്കിയത്. താത്പര്യമുണ്ടെങ്കിൽ മാത്രം സിപിഐഎം സഖ്യത്തിന്റെ ഭാഗമായാൽ മതിയെന്നും സുധാകരൻ പറഞ്ഞു. 

"ബിജെപിയോടുള്ള തുറന്ന പോരാട്ടത്തിനായാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. സിപിഐഎം ഇല്ലാത്തതുകൊണ്ട് സഖ്യം പൊളിയുമെന്ന് കരുതുന്നത് വിഡ്ഢികളുടെ സ്വർഗ്ഗരാജ്യ സങ്കല്പം പോലെയാണ്. സിപിഐഎം കേരള നേതൃത്വമാണ് ഇന്ത്യ സഖ്യത്തിന്റെ ഏകോപന സമിതിയിൽ അംഗമാകുന്നതിനെ എതിർക്കുന്നത്. കേരളത്തിൽ സിപിഐഎമ്മിനെതിരെയാണ് പ്രധാന പോരാട്ടം"- കെ സുധാകരൻ വ്യക്തമാക്കി.

അതേസമയം ഇന്ത്യ മുന്നണിയിൽ ഭിന്നതയില്ലെന്ന് കെ സി വേണുഗോപാൽ അറിയിച്ചു. ഏകോപന സമിതിയില്‍ ഉണ്ടാകില്ല എന്ന സിപിഐഎം നിലപാടിനെ മാനിക്കുന്നു. ഇന്ത്യ മുന്നണിക്ക് ഏകാധിപത്യ സ്വഭാവമില്ല. പാർട്ടിയുടെ ആദർശം മാറ്റിവെച്ച് മുന്നണിയിൽ ചേരണമെന്ന് പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.