മന്ത്രിസഭാ പുനഃസംഘടനാ നേരത്തെ തീരുമാനിച്ചത്; ആവശ്യമുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറയുന്നുണ്ടെന്ന് കാനം രാജേന്ദ്രൻ
രണ്ടര വർഷം കഴിയുമ്പോൾ കെബി ഗണേഷ് കുമാറിന് മന്ത്രിസ്ഥാനം നൽകാമെന്ന് നേരത്തെ തീരുമാനിച്ചതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. അനാവശ്യ വിവാദങ്ങൾക്ക് നിൽക്കാതിരിക്കാൻ ഭരണത്തിരിലിക്കുന്നവർ ശ്രദ്ധിക്കണം. ആവശ്യമുള്ള കാര്യങ്ങളെല്ലാം മുഖ്യമന്ത്രി പറയുന്നുണ്ട്. രണ്ടു കയ്യും കൂട്ടിയടിച്ചാലെ ശബ്ദമുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു.
"പുനഃസംഘടനാ കാര്യങ്ങളെല്ലാം നേരത്തെ തീരുമാനിച്ചതാണ്. പുതുപ്പള്ളി ഫലത്തിൽ അസ്വാഭാവികതയില്ല. പുതുപ്പള്ളിയിലെ കോൺഗ്രസ് ജയം ലോകാത്ഭുതമൊന്നുമല്ല. നിയമം കർശനമാക്കുമ്പോൾ സഹകരണ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകും. സി.പി.ഐ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ എല്ലാ മാസവും വിലയിരുത്താറുണ്ട്"- കാനം രാജേന്ദ്രൻ വ്യക്തമാക്കി.
അതേസമയം രണ്ടര വര്‍ഷത്തിന് ശേഷം നാല് പാര്‍ട്ടികള്‍ മന്ത്രിസ്ഥാനം വെച്ചുമാറുമെന്ന് നേരത്തെ തീരുമാനിച്ചതാണ് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ പറഞ്ഞിരുന്നു. അത് അങ്ങനെതന്നെ നടക്കും. കെ.ബി.ഗണേഷ് കുമാറിന് മന്ത്രിയാകുന്നതിന് അയോഗ്യത ഒന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.