കേരളത്തിൽ വീണ്ടും രാഹുൽ ഗാന്ധി മത്സരിക്കണം; എങ്കിൽ 20 സീറ്റുകളിലും കോൺഗ്രസ്‌ വിജയിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്

  1. Home
  2. Politics

കേരളത്തിൽ വീണ്ടും രാഹുൽ ഗാന്ധി മത്സരിക്കണം; എങ്കിൽ 20 സീറ്റുകളിലും കോൺഗ്രസ്‌ വിജയിക്കുമെന്ന് കൊടിക്കുന്നിൽ സുരേഷ്

Suresh and rahul


വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കണമെന്ന് പ്രവർത്തക സമിതിയിൽ ആവശ്യപ്പെട്ട് കൊടിക്കുന്നിൽ സുരേഷ്. 2019 ൽ രാഹുലിന്റെ സാന്നിധ്യമാണ് സംസ്ഥാനത്ത് 19 സീറ്റ് കിട്ടാൻ കാരണം. രാഹുൽഗാന്ധി വീണ്ടും മത്സരിച്ചാൽ കേരളത്തിൽ 20 സീറ്റും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

"വരുന്ന തിരഞ്ഞെടുപ്പിലും മികച്ച വിജയം നേടാനുള്ള തന്ത്രങ്ങൾ കേരളത്തിലെ കോൺഗ്രസിന്റെ പക്കലുണ്ട്. വിജയസാധ്യത അനുസരിച്ച് മണ്ഡലങ്ങളെ വേർതിരിച്ച് പ്രവർത്തനങ്ങൾ ഇപ്പോൾ തന്നെ ഏകോപിപ്പിക്കാൻ ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന തലങ്ങളിലും പട്ടികജാതി- പിന്നാക്ക - ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള 50% സംവരണം നടപ്പാക്കണം"- കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു.

"കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജുൻ ഖർഗെ വന്നത് കർണാടകത്തിൽ ദളിത്‌ വോട്ട് കോൺഗ്രസിന് അനുകൂലമായി മാറാൻ സഹായകമായിട്ടുണ്ട്. ഒബിസി സംവരണപരിധി കൂട്ടണ്ട കാലം അതിക്രമിച്ചു. അതുകൊണ്ടാണ് കോൺഗ്രസ് ഇക്കാര്യം പ്രമേയത്തിൽ ആവശ്യപ്പെത്"- അദ്ദേഹം പറഞ്ഞു.