ദളപതി വിജയ് രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മക്കൾക്ക് മുന്നിൽ, പുഷ്പവൃഷ്ടിയുമായി ആരാധകര്‍

  1. Home
  2. Politics

ദളപതി വിജയ് രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി മക്കൾക്ക് മുന്നിൽ, പുഷ്പവൃഷ്ടിയുമായി ആരാധകര്‍

vijay


ഏറെ ആവേശത്തോടെയും എന്നാൽ ആശങ്കയോടെയുമാണ് ദളപതി ആരാധകർ തങ്ങളുടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശന വാർത്ത ഏറ്റെടുത്തത്. രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നതിനോടൊപ്പം അഭിനയ ജീവതത്തിന് അവസാനം കുറിക്കുന്നതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം. എന്നാൽ വെള്ളിത്തിരയിൽ നിന്നും ജനങ്ങളുടെ റിയൽ ലൈഫ് ഹീറോയാകാൻ തീരുമാനിച്ച വിജയ്‍ക്ക് അഭിനന്ദന പ്രവാഹവും എത്തുന്നുണ്ട്. ​

തന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനത്തിന് ശേഷം ആരാധക‍ർക്ക് മുന്നിലെത്തിയ വിജയ്‍യുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ട്രെൻഡ് ലിസ്റ്റിലെത്തിയിരിക്കുന്നത്. വിജയ് ഒരു ബസിന് മുകളിൽ നിന്ന് ആരാധകരുടെ ആ‍ർപ്പുവിളികളെ ഏറ്റുവാങ്ങുകയും തന്റെ മാസ്റ്റർ പീസ് ഫ്ലൈയിങ് കിസ് കൊടുക്കുകയും ചെയ്യുന്നത് വീഡിയോയിലൂടെ കാണാം. കൂടാതെ ആരാധക‍ർ എറിഞ്ഞു നൽകിയ ഹാരം വിജയ് കഴുത്തിൽ ചാ‍ർത്തുകയും ചെയ്യുന്നുണ്ട്.