ആരോപണം അടിസ്ഥാനരഹിതം; എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകുമെന്ന് ​ടി.പി. രാമകൃഷ്ണൻ

  1. Home
  2. Politics

ആരോപണം അടിസ്ഥാനരഹിതം; എൽഡിഎഫ് മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകുമെന്ന് ​ടി.പി. രാമകൃഷ്ണൻ

tp ramakrishnan


തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണി സ്വീകരിച്ചത് വർഗീയതയാണെന്ന പി.കെ. കുഞ്ഞാലിക്കുട്ടിയുടെ അഭിപ്രായം തള്ളി എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. ഇടതുമുന്നണിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണ്. ഉയർത്തിപ്പിടിച്ച മതനിരപേക്ഷ നിലപാടുമായി മുന്നോട്ട് പോകുമെന്നും ടി.പി രാമകൃഷ്ണൻ പറഞ്ഞു.

''കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയതിന് ശേഷമുള്ള കാര്യങ്ങളറിയില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. പാരഡി പാട്ടില്‍ പാര്‍ട്ടി പരിശോധന നടത്തുകയോ നിലപാടെടുക്കുകയോ ചെയ്തിട്ടില്ല. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് നിയമപരമായ കാര്യങ്ങളാണ്. ആ നിയമപരമായ നടപടികള്‍ ശരിയോ തെറ്റോയെന്ന് മനസ്സിലാക്കാനുള്ള അവസരമുണ്ട്.'- ടി.പി രാമകൃഷ്ണൻ പറഞ്ഞു.

പാരഡി പാട്ടിൽ പാർട്ടി നിലപാട് എടുത്തിട്ടില്ലെന്നും കേസെടുത്തിരിക്കുന്നത് നിയമപരമാണെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് ഉയർത്തി പിടിച്ച രാഷ്ട്രീയത്തിൽ തുടർന്നും മുന്നോട്ട് പോകും. ജനുവരി ആദ്യവാരം എൽഡിഎഫ് യോഗം ചേർന്ന് പരാജയകാരണം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.