മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയും മകളും നിയമനടപടി സ്വീകരിക്കാത്തതെന്ന് വി.മുരളീധരന്‍; പ്രതിപക്ഷത്തിന് നേരെയും പരിഹാസം

  1. Home
  2. Politics

മടിയിൽ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രിയും മകളും നിയമനടപടി സ്വീകരിക്കാത്തതെന്ന് വി.മുരളീധരന്‍; പ്രതിപക്ഷത്തിന് നേരെയും പരിഹാസം

v muraleedharan


'പിണറായി വിജയൻ്റെ ഐശ്വര്യം വി.ഡി സതീശൻ' എന്ന ബോർഡ് വെക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മാസപ്പടി വിവാദത്തിൽ വസ്തുതകൾക്ക് പകരം കേന്ദ്ര സർക്കാരിൻ്റെ വേട്ടയാടലാണെന്ന് പറഞ്ഞ് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി സഭയിൽ ശ്രമിക്കുന്നത്. സഭയിൽ എന്ത് പറഞ്ഞാലും വി ഡി സതീശനും കൂട്ടരും മിണ്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

"മടിയിൽ കനമുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയനും മകളും ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത്. ആരോപണങ്ങൾ അപമാനകരമാണെങ്കിൽ കോടതിയെ സമീപിച്ച് അവ നീക്കം ചെയ്യാൻ ശ്രമിക്കണം. കരാർ പ്രകാരം സിഎംആര്‍എല്‍ കമ്പനിക്ക് എന്ത് സേവനമാണ് നൽകിയെന്നതിൽ വ്യക്തതയില്ല. എന്ത് ആവശ്യത്തിനുള്ള, ഏത് സോഫ്റ്റ്‌വെയറാണ് കമ്പനി ഉപയോഗിച്ചതെന്ന് വിശദീകരിക്കാൻ മുഖ്യമന്ത്രി തയ്യാറാണോ?" - മുരളീധരന്‍ ചോദിച്ചു.

ആരോപണങ്ങൾക്കെതിരെ കോടതികളെ സമീപിക്കാൻ മുഖ്യമന്ത്രിയോ മകളോ ബന്ധപ്പെട്ടവരോ തയ്യാറാകുന്നില്ല.
ഈ പരാമർശങ്ങൾ അപമാനകരമാണെന്ന് പറഞ്ഞ് കോടതിയെ സമീപിക്കാം. വാര്‍ത്ത പുറത്ത് കൊണ്ടുവന്ന മാധ്യമങ്ങള്‍ക്കെതിരെ മാന നഷ്ടത്തിന് കേസ് കൊടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു.