പഴയ സ്മാർട്ട്‌ഫോൺ കൈമാറാൻ പോകുകയാണോ? എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
പഴയ സ്മാർട്ട്‌ഫോൺ വിൽക്കാനോ എക്‌സ്‌ചേഞ്ച് ചെയ്യാനോ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ ഒന്ന് ശ്രദ്ധിക്കുക. ഫോൺ കൈമാറുന്നതിന് മുൻപ് ചില അത്യാവശ്യ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ സ്വകാര്യ ഫോട്ടോകൾ, ബാങ്കിംഗ് വിവരങ്ങൾ, പാസ്വേഡുകൾ, സുപ്രധാന രേഖകൾ എന്നിവ മറ്റുള്ളവരുടെ കൈകളിലെത്താൻ സാധ്യതയുണ്ട്.
ആദ്യം ഫോണിലുള്ള കോൺടാക്റ്റുകൾ, ഫോട്ടോകൾ, വീഡിയോകൾ, വാട്സ്ആപ്പ് ചാറ്റുകൾ, ഫയലുകൾ എന്നിവ നഷ്ടപ്പെടാതിരിക്കാൻ ഗൂഗിൾ ഡ്രൈവ് (Google Drive), ഐക്ലൗഡ് (iCloud) അല്ലെങ്കിൽ കമ്പ്യൂട്ടർ എന്നിവയിലേക്ക് പൂർണ്ണമായി ബാക്കപ്പ് ചെയ്യുക.
ഇനി ഫോൺ റീസെറ്റ് ചെയ്യുന്നതിന് മുൻപ് ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് ഗൂഗിൾ അക്കൗണ്ടും ഐഫോണുകളിൽ നിന്ന് ആപ്പിൾ ഐഡിയും (Apple ID) നീക്കം
ചെയ്യാൻ മറന്ന് പോകരുത്. ഇത് ചെയ്തില്ലെങ്കിൽ, പുതിയ ഉടമയ്ക്ക് ആക്റ്റിവേഷൻ ലോക്ക് അല്ലെങ്കിൽ ഫാക്ടറി റീസെറ്റ് പ്രൊട്ടക്ഷൻ കാരണം ഫോൺ ഉപയോഗിക്കാൻ ബുദ്ധിമുട്ടുണ്ടാകും.
ഫോൺ നഷ്ട്ടപ്പെട്ടാൽ കണ്ടെത്താൻ സഹായിക്കുന്ന Find My Device (ആൻഡ്രോയിഡ്) അല്ലെങ്കിൽ Find My iPhone (ഐഒഎസ്) ഫീച്ചറുകൾ ഫോൺ കൈമാറുന്നതിന് മുൻപ് ഡിസേബിൾ ചെയ്യാനും ശ്രദ്ധിക്കുക
അതെ പോലെ ബാക്കപ്പും ലോഗ് ഔട്ടും പൂർത്തിയായ ശേഷം ഫോൺ Factory Reset ചെയ്യുക. ഇത് ഫോണിലെ എല്ലാ ആപ്പുകളും മെസ്സേജുകളും ക്രമീകരണങ്ങളും പൂർണ്ണമായി മായിച്ചുകളഞ്ഞ് ആദ്യം എങ്ങനെയാണോ ഫോൺ ലഭിച്ചത് അതുപോലെയാകാൻ സഹായിക്കും
സിം കാർഡ് ഫോണിൽ നിന്ന് ഊരിയെടുക്കുക.അതേ പോലെ ഇനി ഫോണിൽ ഇ-സിം ആണ് ഉപയോഗിക്കുന്നതെങ്കിൽ, അതിന്റെ പ്രൊഫൈൽ ഡിലീറ്റ് ചെയ്യണം.
മൈക്രോഫൈബർ തുണി ഉപയോഗിച്ച് ഫോണിന്റെ ബോഡി, ഡിസ്‌പ്ലേ, ക്യാമറ ലെൻസ് എന്നിവ നന്നായി വൃത്തിയാക്കുക. ചാർജിംഗ് പോർട്ടിലും സ്പീക്കർ ഗ്രില്ലിലും അടിഞ്ഞുകൂടിയ പൊടിപടലങ്ങൾ മാറ്റുക. ഇത് ഫോൺ കൂടുതൽ ആകർഷകമായി തോന്നുകയും, മികച്ച വില ലഭിക്കാനും സഹായിക്കും.
ഒപ്പം ഒറിജിനൽ ചാർജർ, കേബിൾ, ബോക്‌സ്, വാങ്ങിയതിന്റെ ബിൽ എന്നിവ ഉണ്ടെങ്കിൽ ഫോണിനൊപ്പം നൽകുക. പൂർണമായ പാക്കേജുള്ള ഫോണിന് സാധാരണയായി കൂടുതൽ റീസെയിൽ മൂല്യം ലഭിക്കാൻ സഹായകമാവും.