ഫോണിൽ നിന്റെ ശബ്ദം കേൾക്കാതെ ഞാനെങ്ങനെ ജീവിക്കും?; സഹോദരിയുടെ വിയോഗത്തിൽ തകർന്ന് ചിത്ര അയ്യർ

  1. Home
  2. Social Media

ഫോണിൽ നിന്റെ ശബ്ദം കേൾക്കാതെ ഞാനെങ്ങനെ ജീവിക്കും?; സഹോദരിയുടെ വിയോഗത്തിൽ തകർന്ന് ചിത്ര അയ്യർ

 chitra iyyer


സഹോദരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി ഗായിക ചിത്ര അയ്യർ.  ഒമാനിലെ ജബൽ ശംസിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിലാണ് ശാരദ മരിച്ചത്. അച്ഛൻ മരിച്ച് ഒരു മാസം തികയും മുൻപേ എത്തിയ ഈ ദുരന്തം കുടുംബത്തെയാകെ തളർത്തിക്കളഞ്ഞു. തന്റെ സങ്കടം പങ്കുവെച്ചുകൊണ്ട് ചിത്ര ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകൾ ആരുടെയും കണ്ണ് നിറയ്ക്കുന്നതാണ്.

"നമ്മൾ ഒന്നിച്ച് ഒരുപാട് യാത്രകൾ ചെയ്തവരാണ്. നീയിത്ര പെട്ടെന്ന് ഓടിപ്പോയി, പക്ഷേ ഞാൻ നിന്റെ അടുത്തെത്തും വൈകാതെ. ഫോണിന്റെ മറുപുറത്ത് നിന്റെ കലപില സംസാരം കേൾക്കാതെ, അടുത്ത മുറിയിൽ നിന്ന് നിന്റെ ആ ബഹളമൊന്നും കേൾക്കാതെ എനിക്ക് എങ്ങനെ ജീവിക്കാനാകും?" - ചിത്ര കുറിച്ചു.

52-കാരിയായ ശാരദ ഒമാൻ എയറിലെ മുൻ മാനേജരായിരുന്നു. കഴിഞ്ഞ ഡിസംബർ 11-നായിരുന്നു ഇവരുടെ പിതാവ് രാജദുരൈ അയ്യർ അന്തരിച്ചത്. പിതാവിന്റെ വിയോഗത്തിന് തൊട്ടുപിന്നാലെ ശാരദയെയും നഷ്ടപ്പെട്ടത് ചിത്രയ്ക്കും കുടുംബത്തിനും വലിയ ആഘാതമായി.