ആഗോളവ്യാപകമായി രണ്ടു മണിക്കൂർ പണിമുടക്കി ഇൻസ്റ്റാഗ്രാം; സാങ്കേതിക പ്രശ്നം പരിഹരിച്ചു

  1. Home
  2. Social Media

ആഗോളവ്യാപകമായി രണ്ടു മണിക്കൂർ പണിമുടക്കി ഇൻസ്റ്റാഗ്രാം; സാങ്കേതിക പ്രശ്നം പരിഹരിച്ചു

Instagram


ആഗോളവ്യാപകമായി പണിമുടക്കി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ഇൻസ്റ്റഗ്രാം. സാങ്കേതിക തകരാർ കാരണം ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമായത്. ശേഷം രണ്ട് മണിക്കൂർ നേരത്തേക്ക് സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. നിലവിൽ പ്രശ്നം പരിഹരിച്ച് ആപ്പ് പുഃനസ്ഥാപിച്ചിട്ടുണ്ട്.

98000ലധികം ഉപഭോഗക്താക്കള്‍ക്ക് ഇൻസ്റ്റഗ്രാം പ്രവർത്തനരഹിതമായെന്നാണ് ഔട്ടേജ് ട്രാക്കിങ് വെബ്സെറ്റ് അറിയിച്ചത്. കാനഡയിൽ 24000ത്തിലധികം ഉപയോക്താക്കള്‍ക്കും ബ്രിട്ടനിൽ 56000ത്തിലധികം ഉപയോക്താക്കള്‍‌ക്കും സേവനം തടസപ്പെട്ടതായി റോയിട്ടേഴ്സും റിപ്പോർട്ട്‌ ചെയ്തു. 

മെയ് 18 നും ഇതുപോലുള്ള പ്രശ്നങ്ങള്‍ ഇൻസ്റ്റാഗ്രാമിൽ ഉണ്ടായിരുന്നു. ചിലർക്ക് സ്റ്റോറി കാണുന്നതിനും ഫീഡ് ആക്സസ് ചെയ്യാനും കഴിയാതെ വന്നപ്പോൾ മറ്റു ചിലർക്ക് അക്കൗണ്ട് ലോഗിൻ ചെയ്യാൻ പോലും സാധിച്ചിരുന്നില്ല. അതേസമയം ഇത് സംബന്ധിച്ച് ഇൻസ്റ്റഗ്രാം ഇതുവരെ പ്രസ്താവനകളൊന്നും ഇറക്കിയിട്ടില്ല